Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ രണ്ടുപേര്‍ക്കുകൂടി കോളറ സ്ഥിരീകരിച്ചു: സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
Text By: Team ukmalayalampathram
തിരുവനന്തപുരത്ത് രോ?ഗം സ്ഥിരീകരിച്ചവര്‍ മൂന്നായി. ഈ മാസം മാത്രം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് നാലുപേര്‍ക്കാണ്.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ അന്തേവാസിയാണ് ഈ കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും.

ആറു മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ 13 പേര്‍ വയറിളക്കരോഗവുമായി മെഡിക്കല്‍ കോളേജിലെ ഉള്‍പ്പെടെ ചികിത്സയിലാണ്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്.
 
Other News in this category

 
 




 
Close Window