Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആമയുടെയും ആമയുടെ മുട്ടയുടെയും കാര്യങ്ങളൊക്കെ വഴിയേ ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Text By: UK Malayalam Pathram
ബജറ്റില്‍ ഒന്നും കിട്ടിയില്ലായെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ പ്രവര്‍ത്തകനും സാധിക്കില്ല എന്നുള്ളത് ഒരു വലിയ സത്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും ഇല്ലെങ്കില്‍ അന്ന് ചോദ്യം ചെയ്തോളൂവെന്നും ശവപ്പറമ്പിലാണെങ്കില്‍ അവിടെ വന്ന് ചോദ്യം ചെയ്തോളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനവേദിയിലാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.
2014 മതല്‍ 125 കിലോമീറ്റര്‍ പുതിയ റെയില്‍വേ ട്രാക്കുകള്‍, കണക്റ്റിവിറ്റി ശക്തി ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിച്ചുകൊണ്ട് കേരളം ഇപ്പോള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിച്ച റെയില്‍വേ ശൃംഖലയായി മാറി കഴിഞ്ഞിരിക്കുന്നു. മൂന്ന് വന്ദേഭാരത്, മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ട്രെയിന്‍ സര്‍വീസുകള്‍ യാത്രയുടെ വേഗതയും സൗകര്യവും വിശ്വാസ്യതയും വര്‍ധിപ്പിച്ചു.
 
Other News in this category

 
 




 
Close Window