ഡ്യൂറെക്സ് ഇന്ത്യയുടെ ഓര്‍ഡര്‍ സ്ഥിരീകരിക്കുന്ന പേജിന് ശരിയായ ആധികാരികത ഇല്ലാത്തതിനാല്‍ നൂറുകണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തായതായി ഗവേഷകര്‍ വ്യക്തമാക്കി. വെബ്‌സൈറ്റ് വഴി ഗര്‍ഭ നിരോധന ഉറവാ ങ്ങിയ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. തന്ത്രപ്രധാനമായ ഉപയോക്തൃ വിവരങ്ങള്‍ ചോര്‍ന്നതായി സുരക്ഷാ ഗവേഷകനായ സൗരജീത് മജുംദറാണ് ആദ്യം കണ്ടെത്തിയത്. ബാധിതരായ ഉപഭോക്താക്കളുടെ കൃത്യമായ എണ്ണം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഉപഭോക്തൃ ഓര്‍ഡര്‍ വിശദാംശങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ആക്‌സസ് ചെയ്യാവുന്നതാണ്.
ഔദ്യോഗിക വെബ്‌സൈറ്റ് ശേഖരിച്ച ഉപഭോക്താക്കളുടെ പേരുകള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ഇമെയില്‍ വിലാസം, ഷിപ്പിംഗ് വിലാസം, ഓര്‍ഡര്‍ വിശദാംശങ്ങള്‍ എന്നിവ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാന്‍ കഴിയും വിധമാണെന്ന് ടെക്ക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. |