Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
 
 
ആരോഗ്യം
  Add your Comment comment
ആശുപത്രിയില്‍ കുത്തിവയ്പ്പിനു ശേഷം യുവതി മരിച്ചു; നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധം
Text By: Team ukmalayalampathram
കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിന്‍കീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൃഷ്ണയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി ആശുപത്രിയുടെ മുന്നിലാണ് ബന്ധുക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും പ്രതിഷേധം. പ്രതിഷേധം തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ഉയര്‍ത്തുന്ന ആരോപണം. പ്രതിഷേധക്കാര്‍ നെയ്യാറ്റിന്‍കര റോഡ് ഉപരോധിക്കുകയാണ്. നിലവില്‍ ആശുപത്രിയുടെ മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
 
Other News in this category

 
 




 
Close Window