കേരളത്തില്‍ ആന്റിബയോട്ടിക് മരുന്നുകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 15,000- കോടി രൂപ വരെ മരുന്നുകള്‍ വില്‍ക്കുന്നുണ്ട് ഇതില്‍ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികള്‍,മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.
കഴിഞ്ഞ വര്‍ഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാന്‍ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു . |