|
|
|
|
|
| സ്ത്രീകളുടെ മുടി കൊഴിയുന്ന പ്രായം 30 വയസ്സല്ല: അതിന്റെ കാരണം ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ സ്വാധീനം |
|
ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ സ്വാധീനം മൂലം മുടി വളര്‍ച്ചാ ഘട്ടത്തില്‍ നില നില്‍ക്കുന്നു. പ്രസവശേഷം ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ അളവ് കുറഞ്ഞ് വളര്‍ച്ചാഘട്ടത്തിലുള്ള മുടിയിഴകള്‍ കൊഴിച്ചില്‍ ഘട്ടത്തിലേക്കു കടക്കുന്നു. പെട്ടെന്നു വലിയൊരളവില്‍ മുടി കൊഴിയുന്നതായി അനുഭവപ്പെടുന്നു. തലയണയിലും നിലത്തും ബാത്റൂമിലും മുടിയാണെന്ന പതിവു പരാതിയും കേള്‍ക്കാം.
ന്മ മുടി ചീകുമ്പോഴും കഴുകുമ്പോഴും സ്ൈറ്റല്‍ ചെയ്യുമ്പോഴും സൗമ്യമായ രീതികള്‍ അവലംബിക്കുക.ന്മ മുടി വലിച്ചു കെട്ടുന്ന ഹെയര്‍ സ്ൈറ്റലുകള്‍ ഒഴിവാക്കുക. ന്മ വീര്യം കുറഞ്ഞ്, മുടിക്ക് ഉള്ളു തോന്നിക്കുന്ന ഷാംപൂ, ലൈറ്റ് കണ്ടീഷനറുകള്‍ എന്നിവ ഉപയോഗിക്കുക.
പ്രസവാനന്തരമുള്ള മുടികൊഴിച്ചില്‍ അഥവാ മൂലയൂട്ടുന്ന അമ്മമാരിലെ മുടികൊഴിച്ചില്‍ ഒരു |
|
Full Story
|
|
|
|
|
|
|
| യുവതികളേ പ്രായം 50 കഴിഞ്ഞോ? ചര്‍മം ചുളിയാതിരിക്കാന്‍ റെറ്റിനോള്‍ ഉപയോഗിക്കാം |
|
ആര്‍ത്തവ വിരാമത്തിന്റെ ഏകദേശ പ്രായം 51 എന്നാണ് അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതു 46 ആയി കണക്കാക്കുന്നു. ഇതിന് ഏകദേശം നാലു വര്‍ഷം മുന്‍പു മുതല്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും.
സ്ത്രീ ഹോര്‍മോണുകളുടെ കുറവു കാരണം, ചര്‍മത്തിന്റെ കട്ടി കുറഞ്ഞു ചുളിവുകള്‍ വരും. മുഖത്തു രോമവളര്‍ച്ച, മുഖക്കുരു, ചര്‍മവരള്‍ച്ച, കറുത്തപാടുകള്‍ മുതലായവ സൗന്ദര്യത്തിന്റെ മാറ്റു കുറയ്ക്കുന്നു. അമിതമായ മുടികൊഴിച്ചില്‍, വണ്ണംവയ്ക്കല്‍ കാരണം ചര്‍മത്തില്‍ വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുക എന്നിവയും സംഭവിക്കുന്നു. ചര്‍മത്തിലെ കൊളാജന്‍ കുറയുന്നതു കാരണം ചര്‍മം ചുളിയുന്നു. കുളി കഴിഞ്ഞ് ഗ്ലിസറിന്‍, ഹയലൂറോണിക് ആസിഡ് ഇവ കലര്‍ന്ന മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കാം. വീര്യം കുറഞ്ഞ ഫേസ് വാഷ്, ബോഡി വാഷ് എന്നിവയാണു സോപ്പിനേക്കാള്‍ |
|
Full Story
|
|
|
|
|
|
|
| ചൈനയില്‍ ജനന നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്: ജനസംഖ്യാ നിയന്ത്രണം തിരിച്ചടിയായി |
|
ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ എടുത്ത നടപടി രാജ്യത്തിന് തിരിച്ചടിയായെന്നു റിപ്പോര്‍ട്ട്. 140 കോടിയാണ് ചൈനയിലെ ജനസംഖ്യ. ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയില്‍ നഴ്സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുകയാണത്രേ. ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. 2022ല്‍ ചൈനയില്‍ 289,200 കിന്റര്‍ഗാര്‍ട്ടനുകളാണ് ഉണ്ടായിരുന്നത്. 2023ല്‍ അത് 274,400 ആയി കുറഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. |
|
Full Story
|
|
|
|
|
|
|
| പങ്കാളിയില്‍ നിന്നു പകരുന്ന രോഗമാണ് പറങ്കിപ്പുണ്ണ് : ലാറ്റക്‌സ് മാത്രമാണ് പരിരക്ഷ നല്‍കുക |
|
ലൈംഗിക അവയവങ്ങളില്‍ നിന്നു പകരുന്ന രോഗമാണ് പറങ്കിപ്പുണ്ണ്. പങ്കാളിക്ക് രോഗബാധയുണ്ടെങ്കില്‍ പകരാന്‍ സാധ്യതയുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നത് (dyspareunia) ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി ഡിസീസ് മൂലമോ ആകാം. ഇതും പറങ്കിപ്പുണ്ണുമായി വ്യത്യാസമുണ്ട്. ലൈംഗികാവയവങ്ങളിലോ മലദ്വാരത്തിലോ, വായിലോ വ്രണങ്ങളോ, കുമിളകളോ മുഴകളോ കാണപ്പെടുകയാണെങ്കില്‍ അതാണ് പറങ്കിപ്പുണ്ണ്. ഹെര്‍പ്പസ്, സിഫിലിസ് എന്നൊക്കെയാണ് രോഗത്തിന്റെ പേര്. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലാറ്റക്‌സ് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുക. ഇത് ലൈംഗിബന്ധത്തിലൂടെ രോഗങ്ങള്‍ പകരുന്നതിനുള്ള സാധ്യത കു |
|
Full Story
|
|
|
|
|
|
|
| മലപ്പുറത്ത് ഒരാള്‍ക്ക് എംപോക്‌സ്; വൈറസ് ബാധിച്ചത് യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് |
|
മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. |
|
Full Story
|
|
|
|
|
|
|
| മലപ്പുറത്ത് നിപ രോഗത്തിനെതിരെ ജാഗ്രത; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി |
|
മലപ്പുറത്ത് നിപ രോഗത്തിനെതിരെ ജാഗ്രത. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ 10 മണി മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കാവൂ. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂള്‍, കോളേജുകള്‍ മദ്രസ, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി സമയത്ത് മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി.
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ |
|
Full Story
|
|
|
|
|
|
|
| കോവിഡ് വാക്‌സിന്‍ ചെറുപ്പക്കാരില്‍ ഹൃദയാഘാതത്തിനു കാരണമായെന്ന് പഠന റിപ്പോര്‍ട്ട്: പ്രസിദ്ധീകരിച്ചത് ഇ ക്ലിനികല്‍ മെഡിസിനില്‍ |
|
കോവിഡ് വാക്‌സിന്‍ ചെറുപ്പക്കാരിലും കുട്ടികളിലും മയോകാര്‍ഡിറ്റിസിന്റെ സങ്കീര്‍ണ്ണതകള്‍ കൂട്ടിയതായി പഠന റിപ്പോര്‍ട്ട്. ഹൃദ്രോഗത്തിന് സാധ്യത ഉണ്ടാക്കുന്നുവെന്നാണ് പഠന സംഘം പറയുന്നത്. ഇ ക്ലിനിക്കല്‍ മെഡിസിന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളുണ്ട്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം:
C-VAM രോഗികളില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്നും അതില്‍ 95% പേര്‍ക്കും Pfizer-BioNTech mRNA വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും പഠനം കണ്ടെത്തി.
താരതമ്യപ്പെടുത്തുമ്പോള്‍, ബാക്കിയുള്ള 5% പേര്‍ക്ക് മോഡേണ COVID-19 mRNA വാക്‌സിന്‍ ലഭിച്ചു. വാക്‌സിന്‍ രണ്ടാം ഡോസിന് ശേഷം മയോകാര്‍ഡിറ്റിസിന്റെ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുന്നു, 96% കേസുകളിലും ഉയര്‍ന്ന തോതിലുള്ള ട്രോപോണിന്‍, നെഞ്ചുവേദന എന്നിവ |
|
Full Story
|
|
|
|
|
|
|
| മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ വയ്ക്കുന്ന ശീലക്കാരാണോ? ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനം ബിജോത്പാദന തടസ്സം |
|
മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം പോക്കറ്റില്‍ സൂക്ഷിക്കുന്നതും മടിയില്‍ വളരെ നേരം ലാപ്‌ടോപ് വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ദീര്‍ഘനേരം ബൈക്കില്‍ ഒരേയിരുപ്പില്‍ യാത്ര ചെയ്യുന്നതും ഒഴിവാക്കണം. വ്യായാമം ആരോഗ്യമുള്ള ബീജോത്പാദനത്തിനു സഹായകരമാണ്. അശുദ്ധരക്തം നീക്കം ചെയ്യുന്ന ധമനികള്‍ തടിച്ചു നില്‍ക്കുന്ന വെരിക്കോസിസ് വെയിന്‍ വൃഷണത്തിന്റെ താപനിലയെയും ബീജോത്പാദനത്തെയും ബാധിക്കും. അമിതമായ പുകവലി, മദ്യപാനം, നിയന്ത്രണവിധേയമല്ലാത്ത രക്തസമര്‍ദവും പ്രമേഹവും തുടങ്ങിയവ കാലാന്തരത്തില്‍ വന്ധ്യതയിലേക്കു നയിക്കാം.
ചെറുപ്രായത്തില്‍ ആണ്‍കുട്ടികളില്‍ കാണുന്ന മുണ്ടിനീര് എന്ന വൈറസ് ബാധ വൃഷണത്തെയും ബാധിക്കാനിടയുണ്ട്. നേരത്തെ തിരിച്ചറിയാതെ പോയാല്‍ ഭാവിയില്‍ വന്ധ്യതയ്ക്ക് കാരണമായേക്കാം. |
|
Full Story
|
|
|
|
| |