|
|
|
|
|
| 1990ല്‍ ലക്ഷം സ്ത്രീകളില്‍ 13 പേര്‍ക്കു ബ്രെസ്റ്റ് കാന്‍സര്‍ ; ഇപ്പോള്‍ 30: ഗൗരവമേറിയ പഠന റിപ്പോര്‍ട്ട് |
|
1990-ല്‍ ഒരു ലക്ഷം സ്ത്രീകളില്‍ 13 പേര്‍ക്ക് മാത്രമായിരുന്നു ബ്രെസ്റ്റ് കാന്‍സര്‍. 2023-ഓടെ 29.4 ആയി ഉയര്‍ന്നു. പരമ്പരാഗതമായി 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദം കണ്ടുവന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ 30-കളിലും 40-കളിലുമുള്ള സ്ത്രീകളില്‍ രോഗം കണ്ടുപിടിക്കപ്പെടുന്ന നിരക്ക് വര്‍ധിക്കുന്നു. ഇന്ത്യയിലെ സ്തനാര്‍ബുദ ബാധിതരില്‍ ഒരു വലിയ ശതമാനം പേരും 25-50 വയസ്സിനിടയിലുള്ളവരാണ്. യുവാക്കളില്‍ കാണപ്പെടുന്ന സ്തനാര്‍ബുദം പലപ്പോഴും കൂടുതല്‍ ആക്രമണകാരിയും നേരത്തെ കണ്ടെത്താന്‍ പ്രയാസകരവുമാകാം. 'ദ ലാന്‍സെറ്റ് ഓങ്കോളജി' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. |
|
Full Story
|
|
|
|
|
|
|
| പാല്‍ കുടിച്ച് ആശുപത്രിയിലായത് 36 കുഞ്ഞുങ്ങള്‍: ഭക്ഷ്യവിഷബാധയെന്നു സ്ഥിരീകരണം: ബേബി മില്‍ക്കിനെ പേടിക്കണോ? |
|
യുകെയില്‍ 36 കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതായി സ്ഥിരീകരണം. ശുദ്ധമല്ലാത്ത പാല്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇതു സംഭവിച്ചത്. ഒരു വയസ്സോ താഴെയോ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയിക്കുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെസ്ലെ, ഡാനോണ്‍ എന്നീ കമ്പനികള്‍ നിര്‍മ്മിച്ച ചില പ്രത്യേക ബാച്ചുകളിലുള്ള ബേബി ഫോര്‍മുല പാലുകള്‍ തിരിച്ചുവിളിച്ചു.
ഈ ഉല്‍പ്പന്നങ്ങളില്‍ സെറുലൈഡ് എന്ന വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളില്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലെ 10 കോടി ആളുകള്‍ പ്രമേഹ രോഗികളാണെന്ന് പഠന റിപ്പോര്‍ട്ട് |
|
ഇന്ത്യയില്‍ ജനസംഖ്യയുടെ 11.4 ശതമാനം പ്രമേഹബാധിതരാണെന്ന് കണക്കുകള്‍. ഏകദേശം 10.1 കോടി ജനങ്ങള്‍ പ്രമേഹബാധിതരാണെന്ന് 2023-ല്‍ 'ദി ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇതിനുപുറമെ 13.6 കോടി ആളുകള്‍ പ്രീ-ഡയബറ്റിക് ഘട്ടത്തിലുമാണ്. ഐ.സി.എം.ആറും മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പഠനം നടത്തിയത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 3 ശതമാനത്തില്‍ നിന്ന് 11 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. 'ഒരേ ജീനുകള്‍, സമാനമായ ഭക്ഷണം, എന്നിട്ടും എന്തുകൊണ്ട് രോഗികള്‍ കൂടി?' എന്ന ചോദ്യം എക്‌സില്‍ (X) വൈറലായി. ഇതിന് മറുപടിയായി ഭൂരിഭാഗം ആളുകളും വിരല്‍ ചൂണ്ടുന്നത് മാറിയ ഭക്ഷണശീലത്തിലേക്കും അലസമായ |
|
Full Story
|
|
|
|
|
|
|
| ഒരു വര്‍ഷത്തെ ചികിത്സയിലൂടെ കുഷ്ഠ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് |
|
ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗ പകര്‍ച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്. കുഷ്ഠ രോഗം രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. - മന്ത്രി പറഞ്ഞു.
2024-25 കാലയളവില്‍ 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 521 രോഗികള്‍ ചികിത്സയിലുണ്ട്. സമൂഹത്തില്‍ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സാധാരണയായി തൊലിപ്പുറമേയുള്ള |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ എറണാകുളത്ത്: നേപ്പാള്‍ സ്വദേശിനി ദുര്‍ഗയ്ക്ക് ഷിബുവിന്റെ ഹൃദയം |
|
ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറല്‍ ആശുപത്രിയാണ് ഈ നേട്ടം കൈവരിച്ചത്. അപൂര്‍വ ജനിതക രോഗം ബാധിച്ച് ഹൃദയം തകരാറിലായ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ (21)യില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഹൃദയംവച്ചുപിടിപ്പിച്ചു.
കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി 47 വയസുള്ള ഷിബുവിന്റെ ഹൃദയമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവയും ദാനം ചെയ്യും. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.
കൊല്ലത്ത് ജനറല്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പത്തുമണിയോടുകൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ പുതിയ എംപോക്‌സ് വകഭേദം കണ്ടെത്തി |
ഇംഗ്ലണ്ടില്‍ ആദ്യമായി മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതായി യുകെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്.
രണ്ട് പ്രധാന എംപോക്‌സ് വൈറസ് സ്‌ട്രെയിനുകളുടെ സങ്കലനമാണ് പുതിയ വകഭേദം. ക്ലേഡ് ഐബി, ക്ലേഡ് IIb എന്നീ സ്‌ട്രെയിനുകളുടെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നിലവില്‍ ഇതിന് പേരിട്ടിട്ടില്ല.
പുതിയ സ്‌ട്രെയിനിന്റെ പ്രത്യേകതകളും പ്രാധാന്യവും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാപന സാധ്യത കൂടുതലായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. വൈറസുകള്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ സൂപ്പര്‍ ഫ്‌ലൂ വ്യാപനം: മാസ്‌ക് ഉപദേശം, രാഷ്ട്രീയ വിവാദം |
ബ്രിട്ടനില്‍ സൂപ്പര്‍ ഫ്‌ലൂ സീസണ്‍ പ്രതീക്ഷകള്‍ മറികടന്ന് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചുമയും തുമ്മലും നേരിടുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മേധാവികള്‍ ഉപദേശിച്ചു. മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ള ജോലിക്കാര്‍ വീട്ടില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശം.
ഈ നിര്‍ദ്ദേശത്തിന് നം.10 പിന്തുണ അറിയിച്ചെങ്കിലും, കോവിഡ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ടോറി നേതാവ് കെമി ബാഡെനോക് മുന്നറിയിപ്പ് നല്‍കി. കോവിഡ് കാലത്ത് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച നടപടികള്‍ തിരിച്ചെത്തിക്കേണ്ട സാഹചര്യമാണെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് |
|
Full Story
|
|
|
|
|
|
|
| ബോഡി സ്‌പ്രേ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ടോ? വിദഗ്ധര്‍ പറയുന്നത് ഗൗരവമായി എടുക്കാം |
|
ബോഡി സ്പ്രേകള്‍ക്ക് സ്തനാര്‍ബുദവുമായി ബന്ധമുണ്ടോ? ആന്റിപെര്‍സ്പിറന്റുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയായ അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം ക്ലോറോഹൈഡ്രേറ്റ് എന്നിവ അലൂമിനിയം അടങ്ങിയ സംയുക്തങ്ങളാണ്. ഇവ വിയര്‍പ്പ് ഉണ്ടാകുന്നതില്‍ നിന്ന് വിയര്‍പ്പ് ഗ്രന്ഥികളെ തടയുന്നു. അലൂമിനിയത്തിന് സ്തനകോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈസ്ട്രജന്റെ പകരക്കാനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അലൂമിനിയവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതോടെ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നു. കാരണം, സ്തനകലകളിലെ ഈസ്ട്രജന്‍ റിസപ്റ്ററുകള്‍ തകരാറിലാകും.
മിക്ക ഡിയോഡറന്റുകളിലും ആന്റിപെര്‍സ്പിറന്റുകളിലും കാണപ്പെടുന്ന പാരബെനുകള്‍ |
|
Full Story
|
|
|
|
| |