|
|
|
|
|
| കേരളത്തില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം: ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത് എട്ടു പേര്‍ |
|
വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാള്‍ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയില്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയില്‍ ഉള്ളത്.
രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പ്രാദേശികമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട |
|
Full Story
|
|
|
|
|
|
|
| വിരല്‍ നഖത്തില്‍ കറുത്ത നിറം: ക്യാന്‍സര്‍ സ്ഥിരീകരിച്ച് പരിശോധനാഫലം: യുകെയില്‍ നിന്നൊരു ആശങ്കാജനകമായ റിപ്പോര്‍ട്ട് |
|
ഈസ്റ്റ് യോര്‍ക്ക്ഷെയറിലെ ഹള്‍ സ്വദേശിയായ 35 കാരി ലൂസി തോംസണിന്റെ ശരീരത്തിലും ഇത്തരമൊരു ലക്ഷണം പ്രത്യക്ഷപ്പെട്ടു. വളരെ നിസ്സാരമായ ഒന്നായിരുന്നു അത്. അത് അവര്‍ അവഗണിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അവരുടെ ജീവന്‍ തന്നെ നഷ്ടമായേനെ. 2023 ഏപ്രിലില്‍ കൈയ്യിലെ അക്രിലിക് നഖങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് ഇടതു തള്ളവിരലില്‍ ഒരു നേര്‍ത്ത കറുത്ത വര അവര്‍ ശ്രദ്ധിച്ചത്. അത് കൈ തട്ടിയപ്പോഴുണ്ടായ ചതവ് ആണെന്നാണ് അവര്‍ ആദ്യം കരുതിയത്. അതിനാല്‍ അതിനെക്കുറിച്ച് അവര്‍ അധികം ചിന്തിച്ചില്ല. എന്നാല്‍, ഒരു സുഹൃത്ത് അവളുടെ കൈയ്യിലെ അടയാളം ശ്രദ്ധിക്കുകയും ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആശുപത്രിയിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ ലൂസിയുടെ നഖത്തിലെ അടയാളം ഒരു അപൂര്‍വ ത്വക്ക് |
|
Full Story
|
|
|
|
|
|
|
| കഞ്ചാവിനെ അപകടകരമല്ലാത്ത ലഹരി മരുന്നുകളുടെ കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്താന്‍ അമേരിക്കയില്‍ ഗൗരവമേറിയ ചര്‍ച്ച |
|
കഞ്ചാവിനെ അപകടകരമല്ലാത്ത ലഹരി മരുന്നുകളുടെ കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തുന്ന കാര്യം ഭരണകൂടം പരിശോധിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഹരി മരുന്നിന്റെ വര്‍ഗ്ഗീകരണം സംബന്ധിച്ച് ഒരു തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത് വളരെ സങ്കീര്‍ണ്ണമായ വിഷയമാണെന്നും ഈ തീരുമാനം ശരിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കഞ്ചാവിന്റെ മെഡിക്കല്‍ ഉപയോഗത്തെ കുറിച്ച് മഹത്തായ കാര്യങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ലഹരി എന്ന നിലയ്ക്കുള്ള ഉപയോഗങ്ങളെ കുറിച്ച് മോശം കാര്യങ്ങളാണ് കേട്ടിട്ടുള്ളതെന്നും ട്രംപ് |
|
Full Story
|
|
|
|
|
|
|
| കേരളത്തില്‍ പകര്‍ച്ചപ്പനി; ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് നിരവധി പേര്‍ |
|
കേരളത്തില്‍ പകര്‍ച്ചപ്പനി വ്യാപകം. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കന്‍പോക്‌സും വ്യാപകമാണ്. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11013 പേരാണ്. മലപ്പുറത്താണ് പനിബാധിതര്‍ കൂടുതല്‍, 2337 പേര്‍. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളില്‍ പ്രതിദിന പനിബാധിതരുണ്ട്.
ഇന്നലെ വിവിധ ജില്ലകളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേര്‍ക്കാണ്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം - മലപ്പുറം 6, കണ്ണൂര്‍ - പത്തനംതിട്ട 4 എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ ചികിത്സ തേടിയതില്‍ 110 പേര്‍ക്ക് ഡെങ്കിപ്പനി സംശയമുണ്ട്. 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ 6, തിരുവനന്തപുരം 5,കോട്ടയം 4, പത്തനംതിട്ട - എറണാകുളം 2, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വിധവും എലിപ്പനി സ്ഥിരീകരിച്ചു. |
|
Full Story
|
|
|
|
|
|
|
| വിവിധ ജില്ലകളിലായി ആകെ 571 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് |
|
മലപ്പുറം ജില്ലയില്‍ 62 പേരും പാലക്കാട് 418 പേരും കോഴിക്കോട് 89 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള 2 പേരേയും കോഴിക്കോട് നിന്നുള്ള 7 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 27 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 78 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. |
|
Full Story
|
|
|
|
|
|
|
| പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ നിപ ജാഗ്രതയെ തുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കി |
|
കണ്ടെയ്ന്‍മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനവും ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുള്ളതായും ജില്ല കളക്ടര്‍ അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. കൂടാതെ, കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും. |
|
Full Story
|
|
|
|
|
|
|
| മനുഷ്യര്ക്കു മനസ്സിലാകുന്ന ഭാഷയില് മരുന്ന് കുറിപ്പ് എഴുതണമെന്ന് ഡോക്ടര്മാരോടു കോടതി |
|
ഡോക്ടര്മാരുടെ മരുന്ന് കുറിപ്പടികള് വായിക്കാന് പറ്റുന്നതായിരിക്കണമെന്ന സുപ്രധാന നിര്ദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കല്‍ രേഖകള് യഥാസയമം രോഗികള്ക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം പറവൂര് സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടല്. എറണാകുളം ജില്ലാ ഉപഭോക്ത്ൃ തര്ക്ക പരിഹാര കോടതിയുടേതാണ് നിര്ദേശം.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര് സ്വദേശി കോടതിയില് ഹര്ജി സമര്പ്പിച്ചത്. ഹര്ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിര്ദേശം വച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള് വായിക്കാന് പറ്റുന്ന രീതിയില് എഴുതണമെന്നാണ് കോടതി നിര്ദേശിച്ചിരിക്കുന്നത്. |
|
Full Story
|
|
|
|
|
|
|
| കോവിഡ് ബാധിച്ചവരുടെ എണ്ണത്തില് വര്ധന: നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്ദേശം |
|
കോവിഡ് കേസുകള് വര്ദ്ധിച്ചുവരുന്ന സാഹചര്യത്തില് എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്ദേശം നല്കി.ജില്ലാ മെഡിക്കല്‍ ഓഫീസര്മാരുടേയും ജില്ലാ സര്വൈലന്സ് ഓഫീസര്മാരുടേയും യോഗത്തിലാണ് മന്ത്രി നര്ദേശം നല്കിയത്.
സിംഗപൂര്, തായ്ലന്ഡ്, ചൈന തുടങ്ങിയ തെക്കുകിഴക്കന് ഏഷ്യന് രാജ്യങ്ങള് പോലെ കേരളത്തിലും കോവിഡ് കേസുകള് വര്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണ് ജെഎന്1 സബ്-വകഭേദങ്ങളായ എല്എഫ്.7, എന്ബി1 എന്നിവയാണ് ഇപ്പോഴത്തെ വ്യാപനത്തിന് പിന്നില്. ഈ വകഭേദങ്ങള് വളരെ വേഗത്തില് പടരുന്നുവെങ്കിലും, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വിദഗ്ധര് പറയുന്നു.
ഇന്ത്യയിലും കേസുകള് ക്രമാനുഗതമായി വര്ധിച്ചുവരികയാണ്. കേരളം |
|
Full Story
|
|
|
|
| |