|
|
|
|
|
| ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (HMPV) ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി |
|
ബെംഗളൂരുവിലും ചെന്നൈയിലും രണ്ട് വീതം കുട്ടികള്‍ക്കും ഗുജറാത്തില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്കും കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം സാധാരണ രീതിയിലുള്ള ജലദോഷപ്പനിക്ക് അപ്പുറം എച്ച്എംപിവിയെ കുറിച്ച് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയില്‍ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ മറ്റൊരു കുട്ടിയിലും വൈറസ് ബാധ കണ്ടെത്തി. രണ്ടു കുട്ടികളും സമാന ലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ എത്തിയത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുട്ടികള്‍. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും |
|
Full Story
|
|
|
|
|
|
|
| ക്യാന്‍സര്‍ പ്രതിരോധിക്കുന്ന വാക്‌സിന്‍ കണ്ടെത്തിയതായി റഷ്യയുടെ പ്രഖ്യാപനം |
|
കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്ന് റഷ്യയുടെ പ്രഖ്യാപനം. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.വാക്സിന്‍ 2025 ആദ്യം തന്നെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.
വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് |
|
Full Story
|
|
|
|
|
|
|
| യുഎഇയില്‍ നിന്നു നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് എംപോക്‌സ് ബാധ സ്ഥിരീകരിച്ചു: സമ്പര്‍ക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം |
|
കേരളത്തില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. നേരത്തെ യുഎയില്‍ നിന്നെത്തിയ വയനാട് സ്വാദേശിക്കും എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു അതിന് പിന്നാലെയാണ് ഇപ്പോള്‍ കണ്ണൂര്‍ സ്വദേശിക്കും രോഗബാധ ഉണ്ടായിരിക്കുന്നത്. എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. |
|
Full Story
|
|
|
|
|
|
|
| ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' പുട്ടിന്റെ ആഹ്വാനം. |
ഇതു കൂടാതെ രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നുംനിര്‍ദേശമുണ്ട്. വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുക എന്നതും പരിഗണനയിലുണ്ട്. പങ്കാളികളുടെ ആദ്യ ഡേറ്റിന് സാമ്പത്തിക സഹായമായി 5000 റൂബിള്‍ ധനസഹായം നല്‍കുക, വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ സഹായമായി 26,300 റൂബിള്‍ നല്‍കുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്. 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയവും പരിഗണനയിലുണ്ട്. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയയാണ് ഇത് സംബന്ധിച്ച |
|
Full Story
|
|
|
|
|
|
|
| ഭക്ഷണം കഴിച്ചാല്‍ വയറ് ഓവറായി വീര്‍ത്തുവെന്ന് തോന്നാറുണ്ടോ? ഒരു കഷണം പപ്പായ മതി |
|
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളും മറ്റും പപ്പായയില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ ഹൃദ്രോഗങ്ങളെ തടയും. നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയുടെ അടങ്ങിയിരിക്കുന്നതിനാല്‍ പച്ച പപ്പായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പപ്പായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവയെ അകറ്റി ദഹനം സുഗുമമായി നടക്കാന്‍ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ |
|
Full Story
|
|
|
|
|
|
|
| എരിവും പുളിയുമൊക്കെ നോക്കാന്‍ ഇലക്ട്രോണിക് നാവ്: എഐ സാങ്കേതിക വിദ്യയില്‍ ഏറ്റവും പുതിയത് |
|
ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല... ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയും. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിന്റെ കണ്ടെത്തലിന് പിന്നില്‍.
'ഞങ്ങള്‍ ഒരു കൃത്രിമ നാവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്, എന്നാല്‍ വ്യത്യസ്ത ഭക്ഷണങ്ങള്‍ എങ്ങനെ അനുഭവിക്കണം എന്ന പ്രക്രിയയില്‍ നാവ് മാത്രമല്ല കൂടുതല്‍ ഉള്‍പ്പെടുന്നു,' അനുബന്ധ എഴുത്തുകാരനും എഞ്ചിനീയറിംഗ് പ്രൊഫസറും എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് മെക്കാനിക്‌സിലെ പ്രൊഫസറുമായ സപ്തര്‍ഷി ദാസ് പറഞ്ഞു. 'ഭക്ഷണ ജീവികളുമായി ഇടപഴകുകയും അവയുടെ വിവരങ്ങള്‍ ഗസ്റ്റേറ്ററി കോര്‍ട്ടക്‌സിലേക്ക് അയയ്ക്കുകയും ചെയ്യുന്ന രുചി റിസപ്റ്ററുകള്‍ അടങ്ങുന്ന നാവ് തന്നെ നമുക്കുണ്ട് - ഒരു ബയോളജിക്കല്‍ ന്യൂറല്‍ |
|
Full Story
|
|
|
|
|
|
|
| 16 വയസ്സില് താഴെയുള്ളവര്ക്ക് സോഷ്യല് മീഡിയ നിരോധനം: ഓസ്ട്രേലിയയില് ചരിത്രപരമായ തീരുമാനം |
|
സോഷ്യല് മീഡിയ ഉപയോഗം നിയന്ത്രിച്ച് ഓസ്ട്രേലിയ. കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യല് മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കള്ക്കിടയില് വര്ദ്ധിച്ചുവരുന്ന ആശങ്കകള് പരിഹരിക്കാനാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല് മീഡിയ ഉപയോഗിക്കുന്നത് പൂര്ണമായും നിരോധിക്കാനാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന പാര്ലമെന്റില് ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്ബാനീസ് പറഞ്ഞു. നിയമം പാര്ലമെന്റില് പാസ്സായാല് ഒരു വര്ഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും ആന്റണി അല്ബാനീസ് കൂട്ടിച്ചേര്ത്തു.
അടുത്തയാഴ്ച പാര്ലമെന്റില് അവതരിപ്പിക്കാനിരിക്കുന്ന ഈ നിയമം ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ |
|
Full Story
|
|
|
|
|
|
|
| പുകവലി ശീലം ഉപേക്ഷിച്ചു എന്നു വെളിപ്പെടുത്തി ഷാരൂഖ് ഖാന്; ഇനി പാന്മസാലയുടെ പരസ്യത്തില് അഭിനയിക്കരുതെന്ന് ആരാധകര് |
|
തന്റെ 59-ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് ചടങ്ങിലാണ് താരത്തിന്റെ വെളിപ്പെടുത്തല്.
'' പുകവലി നിര്ത്തുന്നതോടെ എന്റെ ശ്വാസതടസ്സം പൂര്ണമായി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ഇപ്പോഴും ഞാന് അതുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ'' താരം പറഞ്ഞു. താന് ഒരു ദിവസം നൂറോളം സിഗരറ്റുകള് വലിക്കുമായിരുന്നുവെന്ന് ഷാരൂഖ് മുന്പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാല്‍ ഷാരുഖ് ഖാന്റെ ഈ തീരുമാനം സോഷ്യല് മീഡിയയില് വിമര്ശനങ്ങള്ക്ക് വഴിവെക്കുന്നുണ്ട്. ആദ്യം, താങ്കള് പാന് മസാല പരസ്യങ്ങളില് അഭിനയിക്കുന്നത് നിര്ത്തൂ, ഇത്രയും വര്ഷം പുകവലിച്ചതിന് ശേഷവും ആരോഗ്യത്തോടെ ഇരിക്കാന് താങ്കള്ക്ക് കഴിയുമായിരിക്കും, എന്നാല്‍ താങ്കളെ അനുകരിച്ച് പുകവലി ആരംഭിച്ച |
|
Full Story
|
|
|
|
| |