Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  08-08-2025
ഒഡീഷയില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരേ ആക്രമണം

ഭുവനേശ്വര്‍: ഛത്തീസ്ഗഢ് സംഭവത്തിനു പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണം. ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് 70 ഓളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരില്‍ രണ്ട് മലയാളി വൈദികരും കന്യാസ്ത്രീകളുമുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിബിസിഐ രംഗത്തെത്തി. ഗംഗാധര്‍ ഗ്രാമത്തില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി ജോജോ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

വൈദികരെ സംഘം മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ക്രിസ്ത്യന്‍ മത വിശ്വാസിയുടെ

Full Story
  08-08-2025
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: തീരുവ തര്‍ക്കത്തില്‍ പരിഹാരമാകുന്നതു വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ വെച്ച്, ഇന്ത്യയ്ക്ക് മേല്‍ പുതുതായി 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍, ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഇല്ല, തീരുവ തര്‍ക്കം പരിഹരിക്കുന്നതുവരെ ഇല്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.

തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം നവംബറിനകം ആദ്യഘട്ട ചര്‍ച്ചകള്‍

Full Story
  08-08-2025
തീരുവ വിഷയത്തിനിടെ ഇന്ത്യ-റഷ്യ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ താരിഫ് ഉയര്‍ത്തി സമ്മര്‍ദത്തിലാക്കാനുള്ള യുഎസ് നീക്കത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ കണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോസ്‌കോയില്‍ വച്ചാണ് അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. പുടിനുമായി സൗഹൃദം പങ്കിടുന്ന ഡോവലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാറും ഡോവലിനൊപ്പം ഉണ്ടായിരുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുകയും, തീരുവ 50% ആയി ഉയര്‍ത്തുമെന്ന് ഭീഷണി

Full Story
  07-08-2025
ട്രംപിന്റെ താരിഫില്‍ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. അമേരിക്കയുടെ നടപടിയെ 'അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ

Full Story
  07-08-2025
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതല്‍ സേനാ വിഭാഗങ്ങളും ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിനായി ഉത്തരകാശിയില്‍ എത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. ദേശീയപാത വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനും ശ്രമം ഊര്‍ജ്ജിതമാണ്. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ അഞ്ചു മരണമാണ് സ്ഥിരീകരിച്ചത്. 190 പേരെ രക്ഷപ്പെടുത്തി. 11 സൈനികര്‍ അടക്കം നൂറോളം പേര്‍ കാണാതായതായാണ്

Full Story
  07-08-2025
അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്പ്: നിരവധി സൈനികര്‍ക്ക് പരുക്ക്

ജോര്‍ജ്ജിയ: അമേരിക്കയില്‍ സൈനിക കേന്ദ്രത്തിലുണ്ടയ വെടിവെയ്പ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്ക്. സൈന്യത്തിലെ തന്നെ ഉയര്‍ന്ന റാങ്കുള്ള 28 കാരനായ കോര്‍ണേലിയസ് റാഡ്‌ഫോര്‍ഡ് ആണ് ആക്രമണത്തിന് പിന്നില്‍. ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വെടിവയ്പ് നടന്നത്. ആര്‍മിയിലെ സര്‍ജന്റായ അക്രമി സഹപ്രവര്‍ത്തകരായ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാള്‍ സ്വന്തം ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിവെച്ചത്.

സൈനികരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. അക്രമിയെ

Full Story
  06-08-2025
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘനമുണ്ടായിട്ടില്ല

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം. കരസേനയുടേതാണ് പ്രതികരണം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ കരസേന തള്ളി. പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും 15 മിനിറ്റ് നേരം വെടിവെപ്പ് തുടര്‍ന്നതായും, ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍

Full Story
  06-08-2025
സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളം സിയാല്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയില്‍ നെടുമ്പാശ്ശേരിയില്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറുകയാണ്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമാനുമതി കൂടി ലഭിച്ചാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കും. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീന്‍ഹൈഡ്രജന്‍ സ്റ്റേഷനാണ് ഇത്. 30 കോടി രൂപ മുടക്കിയാണ് സിയാല്‍ ഹൈഡ്രജന്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് സാങ്കേതിക പങ്കാളി.

ഹൈഡ്രജന്‍ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജന്‍ ഉത്പാദന ചുമതല ബിപിസിഎല്ലിനാണ്. പ്രതിദിനം 220 കിലോഗ്രാം

Full Story
[147][148][149][150][151]
 
-->




 
Close Window