|
|
|
|
|
| സംഭവിച്ചത് ഗോ എറൗണ്ട്, റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല |
ചെന്നൈ : വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ . റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാന്‍ഡിങ്ങില്‍ സുരക്ഷാ വീഴ്ചയില്ല. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആദ്യ ലാന്‍ഡിങ് ഒഴിവാക്കിയതെന്ന് എയര്‍ ഇന്ത്യ വിശദീകരിക്കുന്നു.
'സംഭവിച്ചത് ?ഗോ എറൗണ്ട് ആണ്. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പൈലറ്റുമാര്‍ സജ്ജരാണ്'. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു |
|
Full Story
|
|
|
|
|
|
|
| ലാന്‍ഡിങ്ങിന് ഒരു മണിക്കൂറിലേറെ എടുത്തു, ശ്വാസം പിടിച്ച് കേരള എംപിമാര്‍ |
ചെന്നൈ : വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പു കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് കെസി വേണു?ഗോപാല്‍ എംപി. എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. ലാന്‍ഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോള്‍ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. എംപിമാര്‍ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ വിമാനത്തിലുള്ളത്. കെ സി വേണു?ഗോപാല്‍ പറഞ്ഞു. 'ചെന്നൈ വിമാനത്താവളത്തിനു മുകളില്‍ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാന്‍ഡിങ്ങിന് ശ്രമിച്ചത്. ലാന്‍ഡിങ്ങിനായി ഇറങ്ങുമ്പോള്‍ റണ്‍വേയില്‍ മറ്റൊരു വിമാനമുണ്ടെന്ന അറിയിപ്പു വന്നു. ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കു പറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം |
|
Full Story
|
|
|
|
|
|
|
| കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി |
തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരില്‍ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ്‌ഗോപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. സുരേഷ്‌ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും, അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹിയിലേക്ക് അയച്ച നടനെ |
|
Full Story
|
|
|
|
|
|
|
| ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി |
തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രപ്പോസല്‍ നേരത്തെയും ചര്‍ച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ മദ്യനയ രൂപീകരണ സമയത്തും ഈ പ്രപ്പോസല്‍ ബെവ്കോയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം അതു പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പല പ്രപ്പോസലുകളും ബെവ്കോയുടെ ഭാഗത്തു നിന്നും മറ്റും വരാറുണ്ട്. നയരൂപീകരണസമയത്ത് ഒട്ടേറെ കാര്യങ്ങള്‍ നിര്‍ദേശങ്ങളായി വരും. അതെല്ലാം ചര്‍ച്ച ചെയ്താണ് നയം |
|
Full Story
|
|
|
|
|
|
|
| ഒരു ടോള്‍ പ്ലാസ കടക്കാന്‍ വേണ്ടത് പതിനഞ്ചു രൂപ മാത്രം |
ന്യൂഡല്‍ഹി: ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് അവതരിപ്പിക്കും.വാര്‍ഷിക ടോള്‍ ചെലവ് 10,000 ല്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീമിന്റെ പ്രഖ്യാപന വേളയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.
ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ ഈ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോള്‍ പ്ലാസകളുടെ 60 |
|
Full Story
|
|
|
|
|
|
|
| രണ്ടു ലക്ഷം വരെ സ്റ്റൈപ്പന്‍ഡ്, പത്താം ക്ലാസുകാര്‍ക്ക് അവസരം |
പ്രതിമാസം 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ സ്‌റ്റൈപ്പന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്റേണ്‍ഷിപ്പ് അവസരവുമായി സിദ്ധാര്‍ത്ഥ് ഭാട്ടിയ. ജൗരവ അകയുടെ സഹസ്ഥാപകനും സിഇഒയുമാണ് സിദ്ധാര്‍ത്ഥ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അദേഹം വ്യക്തമാക്കിയത്. എഐ എന്‍ജിനീയര്‍, 'ഗ്രോത്ത് മജീഷ്യന്‍' എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇതിന് ഔദ്യോഗിക ബിരുദത്തിന്റെ ആവശ്യമില്ല. അപേക്ഷാ രീതിയും തികച്ചും വ്യത്യസ്തമാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഭാട്ടിയയുടെ പോസ്റ്റിന് താഴെ തങ്ങളുടെ കഴിവും താല്‍പ്പര്യവും പ്രകടിപ്പിച്ച് നേരിട്ട് കമന്റ് ചെയ്യണം.
Full Story
|
|
|
|
|
|
|
| യുക്രൈന്‍ യുദ്ധം അവസാനിച്ചേക്കും |
വാഷിംഗ്ടണ്‍: യുക്രൈന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാറിന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച. ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. 'അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ഗ്രേറ്റ് സ്റ്റേറ്റില്‍ നടക്കും. ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ച്ചയെ കാണുന്നത്, കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാലെ.' ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറച്ചു.
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് |
|
Full Story
|
|
|
|
|
|
|
| ലബുബു സാത്താനെ മഹത്വവത്കരിക്കുന്നതായി ആരോപണം |
കോഴിക്കോട്: ലബുബുവാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡിങ്. ആരു കണ്ടാലും ഒന്നു പേടിച്ചുപോകുന്നതാണ് ഈ കൊച്ചു പാവക്കുട്ടികളുടെ രൂപം. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഈ ഇത്തിരിക്കുഞ്ഞന് ലോകമെങ്ങും ആരാധകര്‍ ഏറൊണ്. ചൈനീസ് കളിപ്പാട്ട നിര്‍മാതാക്കളായ പോപ്പ് മാര്‍ട്ടാണ് ലബുബു പാവകള്‍ പുറത്തിറക്കിയത്. കെ പോപ്പ് ആര്‍ട്ടിസ്റ്റായ ലലിസ മനോബാന്‍ തന്റെ ലബുബു കളക്ഷന്‍ പരസ്യപ്പെടുത്തിയതോടെയാണ് ലബുബുവിനോടുള്ള പ്രിയം കൂടിയത്. എന്നാല്‍ കേരളത്തിലെ ഒരുവിഭാഗം മുസ്ലീം പണ്ഡിതര്‍ ഈ പാവക്കുട്ടികളുടെ അപകടം ചൂണ്ടിക്കാണിക്കുന്നു. പൗരാണികകാലത്തെ പൈശാചിക പ്രതിച്ഛായകളുടെ ആധുനിക പുനരുജ്ജീവനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് ആളുകള്‍ക്കു സാത്താനോടുള്ള അഭിനിവേശമാണ് കാണിക്കുന്നത്. |
|
Full Story
|
|
|
|
| |