|
|
|
|
|
| ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ, പ്രതി ഒളിവില്‍ |
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായ പറവൂര്‍ ആലങ്ങാട് പാനായിക്കുളം പുതിയ റോഡ് കാഞ്ഞിരപ്പറമ്പ് തോപ്പില്‍ പറമ്പില്‍ റമീസിനെ കൂടുതല്‍ തെളിവെടുപ്പിനായി ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. റമീസിന്റെ കുടുംബാംഗങ്ങളെ ഇതുവരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. റമീസ് പിടിയിലായതിന് പിന്നാലെ വീടുപൂട്ടി ഇവര്‍ ഒളിവില്‍ പോയതയാണ് വിവരം. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കേസില്‍ പ്രതി ചേര്‍ക്കും.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസ് എടുക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് പൊലീസ് |
|
Full Story
|
|
|
|
|
|
|
| എം.വി. ഗോവിന്ദനെ പിന്തുണച്ച് യാക്കോബായ സഭ |
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് നിലപാടുകള്‍ സ്വീകരിച്ചതിന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച എം വി ഗോവിന്ദനെ പരോക്ഷമായി പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ വിമര്‍ശിച്ചത്.ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി പറഞ്ഞുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം.
വിഷയം |
|
Full Story
|
|
|
|
|
|
|
| സുരേഷ് ഗോപി തൃശൂരിലേക്ക് |
തൃശൂര്‍: തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് രാവിലെ തൃശൂരില്‍ എത്തും. ഒന്‍പതരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും. കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5.15ന് വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി |
|
Full Story
|
|
|
|
|
|
|
| നഷ്ടപ്പെട്ട നാലര പവന്റെ താലിമാല തിരികെ നല്‍കി കള്ളന്‍ |
കാസര്‍കോട്: മോഷ്ടിച്ച മാലയാണോ എന്നറിയില്ല; കാണാതായ താലിമാല തിരികെ എത്തിച്ചയാളുടെ നല്ല മനസ്സിനെക്കുറിച്ചാണ് പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസില്‍ എം ഗീത ചിന്തിച്ചത്. ഇന്നലെ വീടിന്റെ വരാന്തയില്‍ പ്രത്യക്ഷപ്പെട്ട മാലയ്ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങന.'ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുംതോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍. ഒരുവിറയല്‍. കുറെ ആലോചിച്ചു. എന്തുചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്സ് ആപ്പില്‍ കണ്ടു. പിന്നെ തീരുമാനിച്ചു. ആരാന്റെ മുതല്‍ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്'.
Full Story
|
|
|
|
|
|
|
| അധിക തീരുവയില്‍ ഇളവുമായി അമേരിക്കയും ചൈനയും |
വാഷിങ്ടണ്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് നീട്ടിവെച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധിക താരിഫുകള്‍ ഈടാക്കുന്നത് 90 ദിവസത്തേക്കാണ് നീട്ടിവെച്ചത്. 145 ശതമാനം അധിക തീരുവ ഈടാക്കുന്നതാണ് നീട്ടിവെച്ചത്. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയുമായി വ്യാപാര ഉടമ്പടി ഉടനെന്നും ട്രംപ് സൂചിപ്പിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ തീരുമാനം അനുസരിച്ച് നവംബര്‍ 10 വരെ ചൈനയ്ക്ക് അധിക തീരുവയില്‍ ഇളവ് ലഭിക്കും. 'കരാറിന്റെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരും' എന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Full Story
|
|
|
|
|
|
|
| എം.വി. ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് തലശേരി അതിരൂപത |
കണ്ണൂര്‍: ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരായ പരാമര്‍ശത്തില്‍ എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി അതിരൂപത. എം വി ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണ്. എ കെ ജി സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അതിരൂപത വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.
ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ല. എന്നാല്‍ കന്യാസ്ത്രീ വിഷയത്തില്‍ സഭ കേന്ദ്ര സര്‍ക്കാറിനോട് നന്ദി പറഞ്ഞത് നിലപാട് മാറ്റമല്ലെന്നും |
|
Full Story
|
|
|
|
|
|
|
| തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരേ ഗോവിന്ദന്‍ |
കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്റെ കടന്നാക്രമണം.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. |
|
Full Story
|
|
|
|
|
|
|
| അന്ന് കൈയില്‍ കിടന്ന വള ഊരിക്കൊടുത്തു, ആംബുലന്‍സിന് മുന്നിലോടി വഴിയൊരുക്കി പൊലീസുകാരി |
തൃശൂര്‍: ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കി വനിത പൊലീസ്. ചികിത്സയ്ക്കിടെ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം പണം ഇല്ലാത്തത് കാരണം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാതിരുന്നപ്പോള്‍ കൈയില്‍ കിടന്ന സ്വര്‍ണ വള ഊരി പണയം വയ്ക്കാന്‍ കൊടുത്ത പൊലീസുകാരിയെ മറക്കാനാകുമോ? അതുപോലെ തന്നെ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ച് നല്‍കിയും ഈ പൊലീസുകാരി ശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂര്‍ സിറ്റി വനിതാ സ്റ്റേഷനിലെ എഎസ് ഐ അപര്‍ണ ലവകുമാറിനെ കുറിച്ചാണ് പറയുന്നത്.
കാക്കിക്കുള്ളില്‍ കരുണയുള്ള ഹൃദയം ഉണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ വനിതാ പൊലീസ്. ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയില്‍ രോഗിയുമായി വന്ന |
|
Full Story
|
|
|
|
| |