Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബലൂണ്‍ സവാരിക്കിടെ എട്ടു പേര്‍ക്ക് ദാരുണാന്ത്യം
reporter

സാവോ പോളോ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററിനയില്‍ യാത്രക്കാരുമായി പോയ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു. പുലര്‍ച്ചെ നടന്ന പറക്കലിനിടെയായിരുന്നു സംഭവം.

സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.പ്രിയ ഗ്രാന്‍ഡെ നഗരത്തിലാണു ബലൂണ്‍ തകര്‍ന്നുവീണതെന്നു സംസ്ഥാന അഗ്നിശമന വകുപ്പ് അറിയിച്ചു. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധലകൃതര്‍ അറിയിച്ചു. ബലൂണ്‍ തകര്‍ന്നു തീപിടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window