Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓപ്പറേഷന്‍ ടെറേ ദെല്‍ ഓറോ, തൃശൂരില്‍ പിടികൂടിയത് 104 കിലോ സ്വര്‍ണം
reporter

തൃശൂര്‍: തൃശൂരിലെ സ്വര്‍ണവ്യാപാര മേഖലയില്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ റെയ്ഡില്‍ പിടിച്ചെടുത്തത് 104 കിലോ സ്വര്‍ണം. ജില്ലയിലെ സ്വര്‍ണവ്യാപാര മേഖലയില്‍ അപ്രതീക്ഷിതമായി ജിഎസ്ടി വകുപ്പ് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു റെയ്ഡ് ആരംഭിച്ചത്.ടെറേ ദെല്‍ ഓറോ അഥവാ സ്വര്‍ണഗോപുരം എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലെത്തിയ 700ഓളം ജിഎസ്ടി ഉദ്യോഗസ്ഥര്‍ തൃശൂരിലേക്ക് വാനിലും ടൂറിസ്റ്റ് ബസിലുമായി പോവുകയായിരുന്നു.

അവിടെ നിന്ന് പത്ത് പേരടങ്ങുന്ന വിവിധ സംഘങ്ങളായി സ്വര്‍ണ വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ എത്തുകയും ചെയ്തു. സംസ്ഥാനം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ റെയ്ഡാണിത്.ഓരോ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ്. 74 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ സ്വര്‍ണത്തോടൊപ്പം നികുതി വെട്ടിപ്പുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിലിരിക്കുന്ന എബ്രഹാം ബെന്നിന്റെ നേതൃത്വത്തില്‍ നാല് പേരാണ് റെയഡിന് ചുക്കാന്‍ പിടിച്ചത്.

 
Other News in this category

 
 




 
Close Window