|
|
|
|
|
| മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ |
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത് വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യങ്ങള്‍ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വര്‍ണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്, കേരളത്തെ മാത്രം ബാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ രാഷ്ട്രപതിയെ വിവരം അറിയിക്കേണ്ട വിഷയമാണ്. |
|
Full Story
|
|
|
|
|
|
|
| സമരത്തിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണമാലയും കമ്മലും മോഷണം പോയി |
തിരുവനന്തപുരം: സമരത്തിനു എത്തിയ യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതെന്നു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അരിതാ ബാബു കന്റോണ്‍മെന്റ് പൊലീസിലാണ് പരാതി നല്‍കിയത്. ഒന്നേകാല്‍ പവന്റെ ആഭരണങ്ങളാമ് നഷ്ടമായത്. ചെവ്വാഴ്ച യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാര്‍ച്ചിനിടെ ജല പീരങ്കി പ്രയോ?ഗത്തില്‍ അരിതയ്ക്കു പരിക്കേറ്റു. തളര്‍ന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
തലയ്ക്കു പരിക്കേറ്റതിനാല്‍ |
|
Full Story
|
|
|
|
|
|
|
| സ്‌കൂള്‍ കലോത്സവം: അപ്പീല്‍ ഫീസ് ഉയര്‍ത്തി, കുട്ടിക്ക് മത്സരിക്കാനുള്ള ഇനങ്ങള്‍ അഞ്ചാക്കി |
തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തില്‍ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ?ഗ്രൂപ്പ് അടക്കം അഞ്ചായി ചുരുക്കിയത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നല്‍കേണ്ട ഫീസ് ഇരട്ടിയാക്കി. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്‌കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയര്‍ത്തി.
നിലവില്‍ ജനറല്‍, സംസ്‌കൃതം, അറബിക് കലോത്സവങ്ങളില്‍ ഓരോന്നിലും രണ്ട് ?ഗ്രൂപ്പ് ഇനങ്ങള്‍ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാല്‍ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് |
|
Full Story
|
|
|
|
|
|
|
| പൊലീസ് സഹായിക്കാതെ സുരേഷ് ഗോപിക്ക് ആംബുലന്‍സില്‍ വരാന്‍ സാധിക്കുമോയെന്ന് തിരുവഞ്ചൂര്‍ |
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ?ഗോപിയെ ആക്ഷന്‍ ഹീറോയായി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തേരില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതു പോലെ സുരേഷ് ഗോപിയെ അവിടെ എത്തിക്കുകയായിരുന്നു. പൊലീസ് സഹായിക്കാതെ ആംബുലന്‍സില്‍ സുരേഷ് ?ഗോപിക്ക് പൂര സ്ഥലത്ത് എത്താന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പൂരം കലക്കലില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യമാണ് സുരേഷ് |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രിക്കെതിരേ ആ പറഞ്ഞത് നാക്കുപിഴയെന്ന് അന്‍വര്‍ |
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. 'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും' എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തിലാണ് അന്‍വര്‍ മാപ്പുപറഞ്ഞത്. നിയമസഭ മന്ദിരത്തിന് മുന്നില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് 'പിണറായി അല്ല |
|
Full Story
|
|
|
|
|
|
|
| ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല |
തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന 'ദ ഹിന്ദു' പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.
ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെക്കുറിച്ച് |
|
Full Story
|
|
|
|
|
|
|
| ഇന്‍ഡോറില്‍ അറുപത്തിയഞ്ചുകാരിയെ കബളിപ്പിച്ച് 46 ലക്ഷം തട്ടി |
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 65 കാരിയെ കബളിപ്പിച്ച് 46 ലക്ഷം രൂപ തട്ടിയെടുത്തു. ഡിജിറ്റല്‍ അറസ്റ്റ് എന്ന പുതിയ സൈബര്‍ തട്ടിപ്പ് ഉപയോഗിച്ചാണ് അക്രമികള്‍ പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. സ്ത്രീയെ അഞ്ചുദിവസത്തെ വ്യാജ ചോദ്യം ചെയ്യലിന് വിധേയയാക്കി ഭയപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. തട്ടിപ്പുകാര്‍ നിയമപാലകരായി വേഷമിട്ട് ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോളുകള്‍ നടത്തി ആളുകളെ ഭയപ്പെടുത്തുകയും അറസ്റ്റെന്ന വ്യാജേന അവരെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്ത് പണം തട്ടുന്ന സൈബര്‍ തട്ടിപ്പ് രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. തട്ടിപ്പുകാരുടെ സംഘത്തിലെ ഒരാള്‍ കഴിഞ്ഞ മാസം സ്ത്രീയെ വിളിച്ച് സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി |
|
Full Story
|
|
|
|
|
|
|
| ബലാത്സംഗക്കേസില്‍ പൊലീസിന് മുന്‍പാകെ ഹാജരായി സിദ്ദിഖ് |
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖ് പൊലീസിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മകനും ഒപ്പമുണ്ട്. നേരത്തെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി സിദ്ദിഖിന് പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. |
|
Full Story
|
|
|
|
| |