Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
വാര്‍ത്തകള്‍
  13-10-2024
റെയില്‍വേ ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍

ഡെറാഡൂണ്‍: റെയില്‍വേ ട്രാക്കില്‍ വീണ്ടും ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍. ട്രാക്കില്‍ ലോക്കോ പൈലറ്റ് എല്‍പിജി സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സിലിണ്ടര്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചതിനെ തുടര്‍ന്ന് പാളം തെറ്റുന്നത് തടയുകയായിരുന്നു.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെ 6.35നാണ് സംഭവം. ലന്ദൗര, ദന്ധേര സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ ട്രാക്കിലാണ് ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍ കണ്ടതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹിമാന്‍ഷു ഉപാധ്യായ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടര്‍

Full Story
  12-10-2024
മണ്ഡലകാലം അട്ടിമറിക്കാന്‍ നീക്കം, ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ

Full Story
  12-10-2024
സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നുവെന്ന് ബാലന്‍

തിരുവനന്തപുരം: ധൈര്യമുണ്ടങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് എകെ ബാലന്‍. തൊട്ടടുത്ത ദിവസം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വരും. രാജ്ഭവന്‍ ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഗവര്‍ണറുടെ ചെയ്തികളോട് കേരളത്തിന് സഹാക്കാനാവില്ലെന്നതിന്റെ തെളിവാണ് കോളജുകളിലെ തെരഞ്ഞെടുപ്പ്. എസ്എഫ്ഐയെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത് ക്രിമിനലുകളാണ് എന്നാണ്. ഗവര്‍ണര്‍ പറഞ്ഞ ഈ ക്രിമിനലുകളാണ് കേരളത്തിലെ ഭൂരിപക്ഷം കോളജുകളും ജയിച്ചിട്ടുളളത്. ചിലയിടത്ത്

Full Story
  12-10-2024
നടന്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ദിഖ് ഇന്നും രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2016 കാലഘത്തില്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ചോദ്യം

Full Story
  11-10-2024
പാറമേക്കാവ് അഗ്രശാല തീപിടിത്തതില്‍ പൂരവിവാദവുമായി ബന്ധം

തൃശൂര്‍: പൂര വിവാദത്തില്‍ പുതിയ വാദമുഖം തുറന്ന് പാറമേക്കാവ് ദേവസ്വം. പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെ അഗ്രശാലയിലുണ്ടായ അഗ്നിബാധക്ക് പൂരം വിവാദവുമായി ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലെ വ്യക്തമാകൂവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍ പറഞ്ഞു. പൂരം വിവാദവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഷോട്ട് സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ല. തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം അധികൃതര്‍ ആവശ്യപ്പെട്ടു.

അഗ്രശാലയിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കണം. യഥാര്‍ഥ വസ്തുതകള്‍ ഇല്ലാതെയാണ് പൊലീസിന്റെ എഫ്ഐആര്‍. വിളക്കിന്റെ തിരി എലി കൊടുത്തുകൊണ്ടുപോയി ഇട്ടതുകൊണ്ടാണ്

Full Story
  11-10-2024
ടാറ്റാ ട്രസ്റ്റിനെ ഇനി നോയല്‍ നയിക്കും

ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്, അര്‍ധ സഹോദരനായ നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ടാറ്റ ബോര്‍ഡ് ട്രസ്റ്റ് യോഗമാണ്, അറുപത്തിയേഴുകാരനായ നോയലിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ആകെ 66 ശതമാനത്തോളം ഓഹരികള്‍ വരുമിത്. ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റുകളുടെ ഭരണത്തില്‍ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനായ നോയല്‍ ടാറ്റ പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്നാണ് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സമീപ കാലത്ത്

Full Story
  11-10-2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പോക്സോ അടക്കമുള്ള കണ്ടെത്തലുകളില്‍ അന്വേഷണം നടത്തിയില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും, അതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.

Full Story
  10-10-2024
കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തു

തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.

പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം

Full Story
[190][191][192][193][194]
 
-->




 
Close Window