Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
UK Special
  Add your Comment comment
ബിലാലിന്റെ വലയില്‍ വീണത് 70 പെണ്‍കുട്ടികള്‍:17 വയസ്സുള്ള പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ പ്രണയം നടിച്ച് മുറിയിലെത്തിച്ചു: 70 വര്‍ഷം ജയില്‍ ശിക്ഷ: ഇന്ത്യക്കാരനാണ് ഇയാള്‍
Text By: UK Malayalam Pathram
എഴുപതിലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ബ്രിട്ടനില്‍ 30 വര്‍ഷം തടവ്. ഇന്ത്യക്കാരനായ ബിലാല്‍ ഖാസി (27) ആണ് ശിക്ഷിക്കപ്പെട്ടത്. ചെസ്റ്റര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ 10 മുതല്‍ 17 വയസ്സുവരെയുള്ള പെണ്‍കുട്ടികളെയാണ് ലക്ഷ്യമിട്ടത്.

2021 ഓഗസ്റ്റ് മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സ്നാപ്ചാറ്റ്, വിങ്ക്, റോബ്ലോക്സ് തുടങ്ങിയ ആപ്പുകള്‍ വഴിയായിരുന്നു തട്ടിപ്പ്. 14 വയസ്സുള്ള ബ്രിട്ടീഷ് കൗമാരക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ പെണ്‍കുട്ടികളുമായി പ്രണയബന്ധം സ്ഥാപിച്ചെന്ന വ്യാജേന വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും അയക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കല്‍, ബ്ലാക്ക്‌മെയില്‍, കുട്ടികളെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങി 37 കുറ്റങ്ങള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. 20 വര്‍ഷം തടവ് അനുഭവിച്ച ശേഷമേ പരോളിന് അപേക്ഷിക്കാന്‍ കഴിയൂ. ജീവിതകാലം മുഴുവന്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഇയാളുടെ പേര് തുടരും. പരോള്‍ ലഭിച്ചാല്‍ എട്ടുവര്‍ഷം ലൈസന്‍സോടെയുള്ള നിരീക്ഷണത്തിലും കഴിയണം.
 
Other News in this category

 
 




 
Close Window