|
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിന്‍ മാത്യു ആണ് വരന്‍. മുംബൈ ഡോംബിവലിയിലെ മാര്‍ത്തോമ പള്ളിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയിലെ ഡോംബിവല്ലിയിലാണ് വിവാഹം നടക്കുകയെന്ന് റിമി നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. ലിബിന്‍ ജനിച്ചുവളര്‍ന്ന സ്ഥലമായതിനാലാണ് ഡോംബിവല്ലി തിരഞ്ഞെടുത്തത്.
വിവാഹവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ റിമി പങ്കുവച്ച കുറിപ്പും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ മനോഹരമായ അനുഗ്രഹങ്ങളായി മാറാറുണ്ടെന്നും പുതിയൊരു അധ്യായം തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും താരം കുറിച്ചു.
റിമിയുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് ആരാധകരും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു. സംഗീതവേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയുടെ പുതിയ ജീവിതയാത്രയ്ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍. |