|
കേരളത്തിലെ മന്ത്രിമാരുടെ കാറുകള്‍ പഴയതായതിനാല്‍ സര്‍ക്കാര്‍ 24 പുതിയ ഇനോവ കാറുകള്‍ വാങ്ങുന്നു. മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകളും 2 കാറുകള്‍ സംസ്ഥാനത് എത്തുന്ന അതിഥികള്‍ക്കും.ടൊയോട്ട ഇനോവയുടെ ഉയര്‍ന്ന മോഡല്‍ oyota Innova Hycross (ZX(O) Strong Hybrid) ആണ് വാങ്ങുന്നത്. 24 എണ്ണം ഏകദേശം 9.60 കോടി രൂപ ( ഒന്‍പത് കോടി അറുപത് ലക്ഷം ) നല്‍കി വാങ്ങാനാണു തീരുമാനം.
സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതിനങ്ങനെ
നിലവില്‍ മന്ത്രിമാരില്‍ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന വാഹനങ്ങള്‍ പഴക്കം ചെന്നതും ദീര്‍ഘകാലത്തെ ഉപയോഗം മൂലം അവയുടെ യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനക്ഷമത ഗണ്യമായി കുറഞ്ഞതുമാണ്. ഇവയ്ക്ക് ഇടയ്ക്കിടെ അറ്റകുറ്റപ്പണികളും പരിപാലനവും ആവശ്യമായി വരുന്നതിനാല്‍ പരിപാലനച്ചെലവ് വര്‍ധിക്കുകയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനങ്ങളുടെ വിശ്വാസ്യതയും ലഭ്യതയും പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യുന്നു. ഔദ്യോഗിക പരിപാടികള്‍, യോഗങ്ങള്‍, മണ്ഡല സന്ദര്‍ശനങ്ങള്‍, വിവിധ സര്‍ക്കാര്‍ ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനായി ബഹുമാനപ്പെട്ട മന്ത്രിമാര്‍ക്ക് അനുയോജ്യവും മികച്ച പ്രവര്‍ത്തനക്ഷമതയുള്ളതുമായ വാഹനങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും നിലവിലുള്ള വാഹനങ്ങള്‍ കാലാനുസൃതമായി മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു. |