|
രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ സഞ്ചരിച്ചാല്‍ ഇക്കാര്യം നേരിട്ട് കാണാനാകുമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, എല്ലാ ചായക്കടകളിലും ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്നല്ല പറയുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ആദ്യം ചായക്കടകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പ്പന തടയണമെന്നും അതിനുശേഷം ബാറുകളുടെ കാര്യത്തിലേക്ക് കടക്കാമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തൂഫാന്‍ പരിശോധനയില്‍ എത്ര ചായക്കടകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു.
രാത്രി 12 മണിക്ക് ശേഷമാണ് ലഹരിവസ്തുക്കള്‍ എത്തുന്നതെന്ന വാദം ശരിയല്ലെന്നും അതിനുമുമ്പും ലഹരിവസ്തുക്കള്‍ എത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. |