Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
വാര്‍ത്തകള്‍
  25-09-2024
സിദ്ദിഖിന്റെ ഫോണ്‍ ആയി, തെരഞ്ഞ് പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ്

Full Story
  25-09-2024
അര്‍ജുന്‍ ഓടിച്ച ട്രക്ക് കണ്ടെത്തി, മൃതദേഹം ക്യാബിനില്‍

ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തുന്നത്. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരികീരിച്ചു. നാവിക സേന മാര്‍ക്ക് ചെയ്ത എല്ലാ ഭാഗത്തും തിരച്ചില്‍ നടത്തിയിന് പിന്നാലെയാണ് ലോറി കണ്ടെത്തിയത്. ജില്ലാ അധികൃതരും എംഎല്‍എയും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍

Full Story
  25-09-2024
എല്ലാം മുഖ്യമന്ത്രി പറഞ്ഞപോലെയെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത്കുമാറിനും എതിരെ ഇടതു സ്വതന്ത്രനായ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന, മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അജിത് കുമാറിനെതിരായ നടപടിക്ക് അന്വേഷണ റിപ്പോര്‍ട്ട് വരെ കാക്കാനും തീരുമാനിച്ചു.

പി ശശിക്കെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്ത സെക്രട്ടേറിയറ്റും ഇതേ നിലപാടാണ് സ്വീകരിച്ചത്.

Full Story
  24-09-2024
ജീവിതം ബൂമറാങ് പോലെയാണെന്ന് അതിജീവിത

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരിച്ച് അതിജീവിത. 'ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങള്‍ എന്താണോ ചെയ്യുന്നത് അത് നിങ്ങള്‍ക്ക് തിരിച്ചു കിട്ടും' എന്നാണ് സിദ്ദിഖിനെതിരെ പരാതി നല്‍കിയ അതിജീവിത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രഹസ്യ വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതില്‍ അതൃപ്തിയുണ്ടെന്നും ഡിജിറ്റല്‍ തെളിവുകളടക്കം നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും അവര്‍ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും അതിജീവിത പറഞ്ഞു.

സിദ്ദിഖിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് അതിജീവിതയുടെ പ്രതികരണം വീണ്ടുമെത്തിയത്.

Full Story
  24-09-2024
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി, സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് നാളെ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂന്‍കൂര്‍ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ഹര്‍ജി നല്‍കുക.

അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. വിമാനത്താവളങ്ങളില്‍

Full Story
  24-09-2024
പാര്‍ട്ടി പരിപാടികളില്‍ സജീവമായി ഇപി ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടിയോടുള്ള അതൃപ്തിയുടെ മഞ്ഞുരുക്കി കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായി. കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്താണ് ഇ പി വീണ്ടും സജീവമായത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഇ പി ജയരാജന്‍ പങ്കെടുത്തത്. എം വി ജയരാജന്‍, ടി വി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി ജില്ല കമ്മിറ്റി ക്ഷണിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ ഇപി മാറി

Full Story
  23-09-2024
മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ ചിത്രം നീക്കി അന്‍വര്‍

മലപ്പുറം: വിവാദങ്ങള്‍ക്കിടെ ഫെയ്‌സ്ബുക്കില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം നീക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവര്‍ചിത്രമായി നല്‍കിയിരുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്‍വര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കവര്‍ ചിത്രം നീക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അന്‍വറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.

എഡിജിപി എം ആര്‍ അജിത്

Full Story
  23-09-2024
പൊങ്കാല കലക്കി കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് നല്‍കുമെന്ന് മുരളീധരന്‍

കോഴിക്കോട്: തൃശൂര്‍ പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ചതുപോലെ തിരുവനന്തപുരം നഗരസഭ ബിജെപിക്ക് നല്‍കാന്‍ ആറ്റുകാല്‍ പൊങ്കാലയും കലക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍എസ്എസിന് വിശ്വാസം പിണറായി വിജയനെയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. പിണറായിയുടെ കവച കുണ്ഡലങ്ങളാണ് പി ശശിയും എംആര്‍ അജിത്കുമാറും.

അത് ഊരിയാല്‍ പിന്നെ രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതി. പൂരം കലക്കിയതില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചത് പൂരം കലക്കിയ ആളെത്തന്നെയാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം മുടക്കിയെന്ന് എഴുതാഞ്ഞത് ഭാഗ്യമെന്നും മുരളീധരന്‍ പറഞ്ഞു.

Full Story
[196][197][198][199][200]
 
-->




 
Close Window