Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
വാര്‍ത്തകള്‍
  02-10-2024
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി.വി. അന്‍വര്‍

മലപ്പുറം: എല്‍ഡിഎഫുമായി അകന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ പോകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ഉണ്ടാവും.യുവാക്കള്‍ അടക്കം പുതിയ ടീം വരും.എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. മഞ്ചേരിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

അതിനിടെ, ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം

Full Story
  01-10-2024
ലൈംഗിക ബന്ധത്തിനിടെ രക്തസ്രാവം, പ്രതിവിധി ഓണ്‍ലൈനില്‍ തെരഞ്ഞു, കാമുകി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ, രക്തം വാര്‍ന്ന് 23കാരിയായ നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. സെക്സിനിടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവാണ് അമിത രക്തസ്രാവത്തിന് കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 23 ന് നവ്സാരി ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഉണ്ടായ മുറിവിനെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായത് ഇരുവരെയും ഭയപ്പെടുത്തി. എന്നാല്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുന്നതിന് പകരം, രക്തസ്രാവത്തിന് പ്രതിവിധി തേടി കാമുകന്‍ ഓണ്‍ലൈനില്‍ തിരയുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Full Story

  01-10-2024
ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം കണ്ണൂരില്‍

തിരുവനന്തപുരം: കേരളത്തെ വ്യാവസായിക രംഗത്തെ ഇലക്ട്രോണിക് ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ കെല്‍ട്രോണിന് മുഖ്യ പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം കണ്ണൂര്‍ കെല്‍ട്രോണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെല്‍ട്രോണിലാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. 42 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാക്കിയത്. ഐസ്ആര്‍ഒ യുടെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കിയ ഈ പ്ലാന്റിലൂടെ പ്രതിദിനം 2000 സൂപ്പര്‍

Full Story
  01-10-2024
സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റുന്നു, പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശൃംഖരിക്കുന്നു

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍ എംഎല്‍എ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിനെയും പാര്‍ട്ടിയേയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ശശിയുടെ കഴിവും ശേഷിയും ഉപയോഗിക്കാമെന്നാണ് ശശിയെ നിയമിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം കരുതിയിട്ടുണ്ടാകുക. എന്നാല്‍ ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ശശി പരാജയപ്പെട്ടു എന്നു മാത്രമല്ല, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ

Full Story
  30-09-2024
ഫെഫ്കയുടെ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധം

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ഈ രംഗത്തെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ സംഘടനയില്‍ നിരവധി വനിതാ അംഗങ്ങളുണ്ട് അവര്‍ക്ക് പരാതി നല്‍കുന്നിനായി ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിനെ ഫിലിം ചേംബര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നാണ് ഫെഫ്ക ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ സിനിമ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള മേല്‍നോട്ട ചുമതല ഫിലിം ചേംബറിനാണ് നല്‍കിയിരിക്കുന്നത്. ഇനിനായി ഒമ്പതംഗ ഐസിസി

Full Story
  30-09-2024
സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു, ഇടക്കാല സംരക്ഷണം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍, പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.

പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നടിയും സര്‍ക്കാരും സത്യവാങ്മൂലം

Full Story
  30-09-2024
പി.വി.അന്‍വറിനെ തള്ളാതെ മുസ്ലിം ലീഗ്

കാസര്‍കോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വറെ തള്ളാതെ മുസ്ലിം ലീ?ഗ്. പി വി അന്‍വര്‍ എംഎല്‍എയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലിം ലീ?ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോണ്‍ഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കാസര്‍കോട് പറഞ്ഞു.

മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ നേതൃയോഗത്തിനെത്തിയപ്പോഴായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നത് ആയതിനാല്‍ ?യുഡിഎഫ് ഗൗരവമായി ചര്‍ച്ച ചെയ്യും. പൊലീസിനെതിരെ സീരിയസായ ആരോപണങ്ങളാണുള്ളത്. അന്‍വര്‍

Full Story
  29-09-2024
പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തി, പി.വി. അന്‍വറിനെതിരേ കേസ്

കോട്ടയം: ഫോണ്‍ ചോര്‍ത്തലില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. നെടുംകുന്നം സ്വദേശിതോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അന്‍വറിനെതിരെ കേസെടുത്തിട്ടുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

അന്‍വറിന്റെ വെളിപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനമെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി. ഫോണ്‍ ചോര്‍ത്തി

Full Story
[194][195][196][197][198]
 
-->




 
Close Window