|
|
|
|
|
| പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി, ആര്‍എസ്എസ് നേതാവും ഭാര്യയും അറസ്റ്റില്‍ |
പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങള്‍ വാ?ഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ നേതാവ് കെസി കണ്ണന്‍ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരന്‍. സ്‌ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാന്‍സായി ഇവര്‍ പണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്‌ക്രാപ് നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല.
തുടര്‍ന്നാണ് 2023 സെപ്റ്റംബറില്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പില്‍ ഒരു കോടിയില്‍ കൂടുതല്‍ രൂപ |
|
Full Story
|
|
|
|
|
|
|
| വീട്ടില്‍ തുരുമ്പ് പിടിച്ചുകിടക്കുന്ന വാഹനങ്ങള്‍ തൂക്കിവില്‍ക്കരുത്, പണി കിട്ടും |
കൊച്ചി: വീട്ടില്‍ തുരുമ്പു പിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ ആക്രി കച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ പഴയ വാഹനം തൂക്കി വില്‍ക്കുന്നത് ഭാവിയില്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ' തൂക്കി വിറ്റ പഴയ വാഹനം റിപ്പയര്‍ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയില്‍ നിങ്ങള്‍ക്കായിരിക്കും. വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം |
|
Full Story
|
|
|
|
|
|
|
| പി.വി. നരസിംഹറാവു, ചരണ്‍ സിങ്, സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന |
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിവി നരസിംഹ റാവു, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കു ഭാരത രത്ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക. ഇന്ത്യയെ സാമ്പത്തികമായി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അടിത്തറയിട്ടതില്‍ അതു നിര്‍ണായകമായെന്ന് മോദി അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖലയ്ക്കും കര്‍ഷകരുടെ |
|
Full Story
|
|
|
|
|
|
|
| തിരുവല്ലയിലെ ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി, ഉടമകള്‍ മുങ്ങി |
പത്തനംതിട്ട: സംസ്ഥാനത്തെ വീണ്ടും നടുക്കി മറ്റൊരു നിക്ഷേപ തട്ടിപ്പ്.തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. സ്ഥാപനം അടച്ച് നാലു ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു. 100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാതെ വന്നത്.
500 കോടിയിലധികം |
|
Full Story
|
|
|
|
|
|
|
| കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു, ഫീസായി ഈടാക്കിയത് ഏഴു ലക്ഷം |
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് അനുവദിച്ചത്. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ആയി ഈടാക്കി. കൂടാതെ റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലൈസന്‍സ് നല്‍കിയത്. എംഎല്‍എയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാര്‍ക്ക് ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പാര്‍ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ അനുബന്ധ രേഖകളില്‍ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത് |
|
Full Story
|
|
|
|
|
|
|
| കേന്ദ്രസര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച് കേരള സര്‍ക്കാര്‍ |
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധസമരത്തില്‍ മന്ത്രിസഭ ഒന്നാകെ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും കേരള ഹൗസില്‍ നിന്നും പ്രകടനമായിട്ടാണ് സമരവേദിയായ ജന്തര്‍ മന്തറിലെത്തിയത്. ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായിട്ടാണ് സമരം. പ്രതിഷേധത്തില്‍ ഡിഎംകെയുടെ പ്രതിനിധിയായി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ പങ്കെടുത്തു. കറുത്ത വസ്ത്രം ധരിച്ചാണ് തമിഴ്നാട് മന്ത്രി സമരത്തിനെത്തിയത്.
സിപിഎം കേന്ദ്രനേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ |
|
Full Story
|
|
|
|
|
|
|
| 11-ാം വയസില്‍ വീടുവിട്ടിറങ്ങി, 22 വര്‍ഷത്തിന് ശേഷം സന്യാസിയായി ഭിക്ഷ യാചിച്ച് ആ വീട്ടില്‍ തിരിച്ചെത്തി |
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 22 വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ മകന്‍ തിരിച്ചെത്തിയത് സന്യാസിയായി. പൂര്‍ണമായി സന്യാസിയാകുന്നതിന് മുന്‍പ് ചെയ്ത് തീര്‍ക്കേണ്ട ചടങ്ങുകളുടെ ഭാഗമായി അമ്മയില്‍ നിന്ന് ദാനം സ്വീകരിക്കാനാണ് 33-ാം വയസില്‍ യുവാവ് തിരിച്ചെത്തിയത്. എന്നാല്‍ മകന്‍ വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അധികംനേരം നീണ്ടുനിന്നില്ല. വീണ്ടും ഉപേക്ഷിച്ച് പോവരുത് എന്ന് വീട്ടുകാര്‍ കരഞ്ഞുപറഞ്ഞെങ്കിലും സന്യാസിയാവണമെന്ന ആഗ്രഹത്താല്‍ ദാനം സ്വീകരിച്ച ശേഷം മകന്‍ തിരികെ പോയി. അമേഠിയിലെ ഗ്രാമമാണ് ഒരേ സമയം സന്തോഷവും സങ്കടവും പകര്‍ന്നുനല്‍കിയ പുനഃസമാഗമത്തിന് വേദിയായത്. 2002ല്‍ 11-ാമത്തെ വയസില്‍ മാതാപിതാക്കളുമായി വഴക്കിട്ടാണ് പിങ്കു വീട് വിട്ടിറങ്ങിയത്. ഒരുപാട് |
|
Full Story
|
|
|
|
|
|
|
| രാജ്യത്ത് ഇന്ധനവില കുറയില്ലെന്ന് റിപ്പോര്‍ട്ട് |
ന്യൂഡല്‍ഹി: ഉടന്‍ തന്നെ ഇന്ധനവില കുറയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് എണ്ണ വിതരണ കമ്പനികള്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഡീസല്‍ വില്‍പ്പനയില്‍ എണ്ണ വിതരണ കമ്പനികള്‍ ലിറ്ററിന് മൂന്ന് രൂപയോളം നഷ്ടം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെട്രോള്‍ വില്‍പ്പനയില്‍ ലഭിച്ചിരുന്ന മാര്‍ജിന്‍ കുറഞ്ഞതും ഉടന്‍ തന്നെ ഇന്ധനവില കുറയ്ക്കാനുള്ള സാധ്യതകള്‍ക്ക് തടസം സൃഷ്ടിച്ചതായാണ് വിവരം. ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഐഒസിയും എച്ച്പിസിഎല്ലും ബിപിസിഎല്ലുമാണ്. രണ്ടുവര്‍ഷമായി എണ്ണവിതരണ കമ്പനികള്‍ സ്വമേധയാ |
|
Full Story
|
|
|
|
| |