|
|
|
|
|
| ഭൂഗര്‍ഭ പാത വേണമെന്ന ആവശ്യം; തിരുവനന്തപുരം മെട്രോ ഡിപിആര്‍ വൈകാന്‍ സാധ്യത |
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നത് വൈകാന്‍ സാധ്യത. നഗരത്തിലെ തിരക്കേറിയ മേഖലകളില്‍ ഭൂഗര്‍ഭ മെട്രോ പാത വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ അലൈന്‍മെന്റും രൂപകല്‍പ്പനയും വീണ്ടും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തിരുവനന്തപുരം മെട്രോയുടെ നിര്‍വഹണ ഏജന്‍സിയായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് മാസത്തോളമായി. പരിശോധനകള്‍ പൂര്‍ത്തിയാക്കി രേഖ ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് കെഎംആര്‍എല്‍ |
|
Full Story
|
|
|
|
|
|
|
| മകളെ പീഡിപ്പിച്ച കേസില്‍ 'ഒത്തുതീര്‍പ്പ്' അംഗീകരിക്കാനാകില്ല; അമ്മയ്ക്ക് കേസ് പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി |
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അച്ഛനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് കേരള ഹൈക്കോടതി. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ മാതാപിതാക്കള്‍ തമ്മിലുള്ള സ്വകാര്യ ഒത്തുതീര്‍പ്പുകള്‍ക്ക് കുറ്റാന്വേഷണവും വിചാരണയും തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ ചാലക്കുടി സ്വദേശിയായ അമ്പതുകാരന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. സ്വന്തം പതിനേഴുകാരിയായ മകളെ പലതവണ അനാവശ്യമായി സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ഏപ്രില്‍ 17നാണ് പ്രതിയെ പൊലീസ് |
|
Full Story
|
|
|
|
|
|
|
| വിഴിഞ്ഞം സമരത്തെ പിന്തുണച്ചതിന് എന്‍ജിഒകളുടെ എഫ്സിആര്‍എ പുതുക്കല്‍ തടഞ്ഞത് തെറ്റ്; കേന്ദ്രനടപടി റദ്ദാക്കി ഹൈക്കോടതി |
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചെന്ന കാരണത്താല്‍ രണ്ട് എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കാന്‍ വിസമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. വിഴിഞ്ഞം സമരക്കാര്‍ക്ക് സംഘടനകള്‍ സാമ്പത്തിക സഹായം നല്‍കിയതായി തെളിയിക്കുന്ന യാതൊരു തെളിവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ സാമ്പത്തിക സഹായം |
|
Full Story
|
|
|
|
|
|
|
| കെപിസിസിക്ക് ഫുള്‍ടൈം പ്രസിഡന്റ് വേണം; മന്ത്രിസ്ഥാനമില്ലാത്തയാള്‍ അധ്യക്ഷനാകണമെന്ന് സണ്ണി ജോസഫ് |
ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിന് ഫുള്‍ടൈം കെപിസിസി പ്രസിഡന്റ് വരുന്നതാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതെന്ന് നിലവിലെ കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. പുതിയ അധ്യക്ഷന്‍ മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള |
|
Full Story
|
|
|
|
|
|
|
| പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണം; സിസിഐയെ സമീപിച്ച് സ്വകാര്യ ബസ് ഉടമ |
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. തൃശൂര്‍ സ്വദേശിയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ബിബിന്‍ ടി. ആലപ്പാട്ടാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സിസിഐ ഫയലില്‍ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച് പുതിയ നിയമപോരാട്ടത്തിന് വഴിയൊരുങ്ങി. കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നതാണ് പ്രിയദര്‍ശിനി പദ്ധതി. ജൂണ്‍ 15നാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.
Full Story
|
|
|
|
|
|
|
| എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പുറത്താക്കി; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചര്‍ച്ചയായി |
കൊച്ചി: കാസര്‍കോട് എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഹുസൈനെ സംഘടനയില്‍നിന്ന് പുറത്താക്കി. പെരുമ്പാവൂര്‍ വലിയകുളം യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന ഹുസൈനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കിയതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കാസര്‍കോട് കാലിക്കടവില്‍ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂര്‍ സ്വദേശികളായ പി.എ. അബ്ദുള്‍ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈന്‍, പി.എ. അബ്ബാസ് എന്നിവര്‍ 139.29 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിനു പിന്നാലെ മുഹമ്മദ് ഹുസൈന്‍ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം |
|
Full Story
|
|
|
|
|
|
|
| ഫുക്കെറ്റ്-ഡല്‍ഹി വിമാന സംഭവം: പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ്; മാരിജുവാന ഉപയോഗിച്ചതായി കണ്ടെത്തല്‍ |
ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം യാത്രയ്ക്കിടെ പെട്ടെന്ന് താഴ്ന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവായി. പൈലറ്റ് മാരിജുവാന ഉപയോഗിച്ചിരുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ആദ്യ പരിശോധനാഫലവും പോസിറ്റീവായിരുന്നു. സംഭവത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തുകയാണ്. ഫ്രഞ്ച് വിമാനാപകട അന്വേഷണ ഏജന്‍സിയായ ബിഇഎയും എയര്‍ബസ് സംഘവും അന്വേഷണത്തില്‍ എഎഐബിക്ക് സാങ്കേതിക സഹായം നല്‍കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയില്‍ നിന്ന് |
|
Full Story
|
|
|
|
|
|
|
| എഫ്സിആര്‍എ ഭേദഗതി ബില്‍ ജെപിസിക്ക് വിടാന്‍ കേന്ദ്രം; കടുത്ത നിലപാടില്‍ നിന്ന് പിന്മാറ്റം |
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലില്‍ കടുത്ത നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. ബില്‍ വിശദപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബില്ലിനെതിരെ വിവിധ മത-സാമൂഹിക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിച്ചാണ് നീക്കം. ബില്‍ ജെപിസിക്ക് വിടുന്നതിനുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ക്രൈസ്തവ സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ എഫ്സിആര്‍എ ഭേദഗതിയിലെ വ്യവസ്ഥകളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ ആശങ്ക |
|
Full Story
|
|
|
|
| |