Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പവര്‍കട്ട് ഇല്ലെന്ന വാദം തെറ്റെന്ന് ബിജു പ്രഭാകര്‍
reporter

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടായിട്ടില്ലെന്ന വാദം തെറ്റാണെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യുന്ന കാര്യമാണ്, ജനങ്ങള്‍ അറിയാതെ തന്നെ ലോഡ് ഷെഡ്ഡിങ് നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നാം നമ്മെ കൊള്ളയടിക്കുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിജു പ്രഭാകര്‍. ''ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന കാലത്ത്, വൈദ്യുതി കുറവുണ്ടെങ്കില്‍ ആരും അറിയാതെ ലോഡ് ഷെഡ്ഡിങ് ചെയ്തിട്ടുണ്ട്. വേനല്‍ക്കാലത്തും മറ്റു സമയങ്ങളിലും പല പ്രാവശ്യം അത് നടന്നു. അതിനാല്‍ പത്ത് വര്‍ഷമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ലെന്ന വാദം തെറ്റാണ്,'' അദ്ദേഹം പറഞ്ഞു.

2200 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഉണ്ടായിട്ടും കെഎസ്ഇബി വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി പദ്ധതി റിസോര്‍ട്ട് മാഫിയയാണ് എതിര്‍ക്കുന്നതെന്നും, ആണവ നിലയം കേരളത്തിന് ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടു. ''ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണ പോലെയാണ് കേരളത്തിലെ കരിമണല്‍. എന്നാല്‍ അത് ഉപയോഗിക്കാന്‍ ചിലര്‍ അനുവദിക്കുന്നില്ല,'' ബിജു പ്രഭാകര്‍ പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം മുന്‍ ഡിജിപിമാരായ എ. ഹേമചന്ദ്രനും എസ്. ആനന്ദകൃഷ്ണനും ചേര്‍ന്നാണ് നടത്തിയത്. 35 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2018ലെ പ്രളയത്തിന്റെ കാരണങ്ങള്‍, ലോട്ടറി-എക്സൈസ്, ആരോഗ്യ-പൊതുമരാമത്ത് വകുപ്പുകളിലെ അഴിമതി, വിവാദമായ എഐ ക്യാമറ ഇടപാട് തുടങ്ങിയ വിഷയങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window