Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല യുവതീപ്രവേശന കേസ്; സുപ്രീംകോടതി ചോദ്യം
reporter

ന്യൂഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി ചോദിച്ചു. യുവതീപ്രവേശനം അടക്കമുള്ള ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു ചോദ്യം. കേസില്‍ ആദ്യം വാദമുന്നയിച്ചത് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ആയിരുന്നു. ബിന്ദു അമ്മിണിയുടെയും കനകദുര്‍ഗയുടെയും വേണ്ടി വാദിച്ചപ്പോള്‍ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്ന, അവര്‍ ഇരുവരും വിശ്വാസികളാണോ എന്ന് ചോദിച്ചു. ഇരുവരും ഹിന്ദു വിശ്വാസികളാണെന്നും ബിന്ദു അമ്മിണി ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്സിങ് വ്യക്തമാക്കി.

സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും ശബരിമലയില്‍ പോയത്. തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളും, കനകദുര്‍ഗയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ശബരിമല യുവതീപ്രവേശന വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും, ഇന്ന് പത്താം ദിവസമാണ് റഫറന്‍സ് കേസില്‍ വാദം കേള്‍ക്കുന്നതെന്നും കോടതി രേഖപ്പെടുത്തി. 15-ലേറെ കക്ഷികള്‍ യുവതിപ്രവേശനത്തെ അനുകൂലിച്ച് വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍പ് സുപ്രീംകോടതി, അവിശ്വാസികളായവര്‍ മതാചാരങ്ങളില്‍ എന്തിന് കോടതിയെ സമീപിക്കുന്നു, പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്ന ആചാരങ്ങള്‍ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ നിരീക്ഷണങ്ങളും നടത്തിയിരുന്നു. ഇന്നലെ യുവതിപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായി.

 
Other News in this category

 
 




 
Close Window