Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്
reporter

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്തെത്തി. എക്സിറ്റ് പോളുകളില്‍ സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ''ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്ന് തോന്നുന്നു. യുഡിഎഫ് ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനം എടുക്കുക,'' അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എല്ലാ കാലത്തും ജനവികാരം മാനിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും ഭാവിയിലും മന്ത്രിസഭ രൂപീകരണത്തിലും ഭരണകാര്യങ്ങളിലും ജനവികാരത്തിന് അനുകൂലമായ തീരുമാനങ്ങളായിരിക്കും ഉണ്ടാകുന്നതെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്, അവരും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നതായും, എല്ലാ സര്‍വേകളും യുഡിഎഫിന് അനുകൂലമാണെന്നതിനാല്‍ വിജയത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു. ''കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുമുതലേ ഭരണവിരുദ്ധ വികാരം കേരളത്തില്‍ വ്യക്തമായിരുന്നു. ത്രിതല പഞ്ചായത്തിലും അത് തെളിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ അതേ വിധി തന്നെയാണ് എഴുതിയത്,'' അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും, കേവല ഭൂരിപക്ഷത്തിനപ്പുറം മികച്ച വിജയം പ്രതീക്ഷിക്കുന്നതായും ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് മത്സരിച്ച 27 സീറ്റുകളില്‍ കുറഞ്ഞത് 22 സീറ്റുകള്‍ വിജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തുമെന്നും, ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ''നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നതാണ് ലീഗിന്റെ ലക്ഷ്യം. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും, അവകാശവാദം ഉന്നയിക്കാനില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window