Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോഴിക്കോട് വിഡി സതീശനുവേണ്ടി ഫ്ലെക്സ്; എറണാകുളത്ത് എതിര്‍ ബോര്‍ഡുകളും
reporter

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനുവേണ്ടി നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ''ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും'' എന്ന സന്ദേശമാണ് ഫ്ലെക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'സേവ് കോണ്‍ഗ്രസ്' എന്ന പേരിലാണ് ബോര്‍ഡുകള്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ''നിലപാടുകളുടെ രാജകുമാരന്‍ മതേതര കേരളത്തിന്റെ വാഗ്ദാനം. വിഡി സതീശന്‍ മലയാളക്കരയെ നയിക്കട്ടെ. ജയ് കോണ്‍ഗ്രസ്'' എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.

അതേസമയം, ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും സതീശനെതിരായി ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ''വിഡി സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കുക. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും'' എന്ന സന്ദേശമാണ് അവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി' എന്ന പേരില്‍ ഉയര്‍ന്ന മറ്റൊരു ഫ്ലെക്സില്‍ ''പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'' എന്ന വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, എറണാകുളം എന്നീ കേന്ദ്രങ്ങളില്‍ ഒരേസമയം അനുകൂലവും എതിരുമായ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതോടെ കോണ്‍ഗ്രസിലെ ആഭ്യന്തര പോര്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window