Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
വാര്‍ത്തകള്‍
  09-05-2026
ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് ബാധ; പുതിയ മഹാമാരിയെന്ന ആശങ്ക തള്ളി ലോകാരോഗ്യ സംഘടന

ലണ്ടന്‍/ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ഉസുവായയില്‍ നിന്ന് പുറപ്പെട്ട ക്രൂസ് കപ്പലില്‍ എട്ട് പേര്‍ക്ക് ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകത്ത് വീണ്ടും മഹാമാരിയെന്ന ആശങ്ക ഉയര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചതായും അഞ്ച് പേര്‍ ചികിത്സയിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അറ്റ്‌ലാന്റിക് സമുദ്രം വഴി കേപ് വെര്‍ദെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംവി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അടിയന്തര ആശങ്കയ്ക്ക്

Full Story
  09-05-2026
ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര് ശക്തം; വാട്സ്ആപ്പ് ഗ്രൂപ്പില്‍ നേതാക്കളുടെ ഏറ്റുമുട്ടല്‍

തൊടുപുഴ: വിഡി സതീശന്‍ അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായി. ഡിസിസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെസി വേണുഗോപാല്‍ അനുകൂലികളും വിഡി സതീശന്‍ അനുകൂലികളും ആയ നേതാക്കള്‍ തമ്മില്‍ തുറന്ന ഏറ്റുമുട്ടലുണ്ടായി. വിഡി സതീശന് അനുകൂലമായി പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം ബ്ലോക്ക് ജനറല്‍ സെക്രട്ടറി റോബിന്‍ മൈലാടി ഡിസിസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിനെ കെസി വേണുഗോപാല്‍ പക്ഷക്കാരിയായ കെപിസിസി ജനറല്‍ സെക്രട്ടറി എതിര്‍ത്തതോടെ ഗ്രൂപ്പില്‍ കടുത്ത വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് പ്രകടനം

Full Story
  08-05-2026
വിദ്യാഭ്യാസ വകുപ്പ് കൈവിടില്ലെന്ന് മുസ്ലിം ലീഗ്; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കെ എം ഷാജി

മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരമായി മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്‍കുമെന്ന തരത്തിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും നിലവില്‍ രണ്ടായി നിലനില്‍ക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ലീഗിന്റെ കൈവശം തന്നെ തുടരുമെന്നുമാണ് കെ എം ഷാജി വ്യക്തമാക്കിയത്. യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധിയായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ്

Full Story
  08-05-2026
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ചൂടുപിടിക്കുന്നു; കൂടുതല്‍ പിന്തുണ കെ സി വേണുഗോപാലിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവന്നു. വിവിധ എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരങ്ങളാണ് ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര നിരീക്ഷകര്‍ നടത്തിയ ചര്‍ച്ചയില്‍ 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും കെ സി വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ വേണുഗോപാല്‍ മുന്നിലെത്തുന്നുവെന്ന സൂചനകള്‍ ശക്തമായി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍ നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി

Full Story
  08-05-2026
തൃശൂരില്‍ റേഷനരി വേവിച്ചപ്പോള്‍ കിട്ടിയത് നീലച്ചോറ്; അമ്പരന്ന് നാട്ടുകാര്‍

തൃശൂര്‍: അരി വേവിച്ചാല്‍ സാധാരണയായി ലഭിക്കുന്നത് വെള്ള നിറത്തിലുള്ള ചോറാണ്. എന്നാല്‍ ചാലക്കുടിയിലെ ഒരു വീട്ടില്‍ റേഷനരി വേവിച്ചപ്പോള്‍ വെള്ളച്ചോറിന് പകരം ലഭിച്ചത് നീല നിറത്തിലുള്ള ചോറ്. ചാലക്കുടി മേലൂര്‍ പാലപ്പിള്ളി ഭാഗത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വാലങ്ങാമുറിയിലെ റേഷന്‍കടയില്‍ നിന്ന് അരി വാങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ നീല നിറത്തിലുള്ള ചോറ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഉച്ചയ്ക്ക് വേവിച്ച ചോറ് വൈകുന്നേരമായപ്പോഴേക്കും നീലനിറത്തിലേക്ക് മാറിയതോടെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. നീല നിറത്തിലുള്ള ചോറ് കണ്ടതോടെ പ്രദേശവാസികളും ആശങ്കയിലും അമ്പരപ്പിലുമാണ്. സംഭവവിവരം അറിഞ്ഞെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അരിയുടെ

Full Story
  07-05-2026
കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

കോട്ടയം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കെ.സി വേണുഗോപാലിക്കെതിരെ വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് രംഗത്ത്. ഓര്‍ത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത Dr. Yuhanon Mar Diascoros ആണ് പരസ്യ പ്രതികരണം നടത്തിയത്. എംപിമാര്‍ മുഖ്യമന്ത്രിയാകുന്നതിന് നിയമപരമായ തടസ്സമൊന്നുമില്ലെങ്കിലും, എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനം എടുത്ത ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നുവരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

''ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്'' എന്ന മലയാള പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ

Full Story
  07-05-2026
ഡോളറിനെതിരെ രൂപയ്ക്ക് തിരിച്ചടി; വിദേശ നിക്ഷേപ പിന്‍വലിക്കല്‍ സമ്മര്‍ദമാകുന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 94.77 എന്ന നിലയിലേക്ക് താഴ്ന്നു. ആഗോള വിപണിയില്‍ തുടരുന്ന അനിശ്ചിതത്വവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിക്കലുമാണ് രൂപയ്ക്ക് തിരിച്ചടിയായതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്നലെ 69 പൈസയുടെ നേട്ടത്തോടെ 94.49 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധാവസ്ഥ അവസാനിപ്പിക്കുന്നതിനായി മുന്നോട്ടുവെച്ച 14 നിര്‍ദേശങ്ങളെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത കുറയുമെന്ന പ്രതീക്ഷ

Full Story
  07-05-2026
മുഖ്യമന്ത്രി ആര്? കോണ്‍ഗ്രസില്‍ കടുത്ത നീക്കങ്ങള്‍; പിന്തുണ ഉറപ്പിക്കാന്‍ സതീശന്‍, വേണുഗോപാല്‍, ചെന്നിത്തല പക്ഷങ്ങള്‍

വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ ചുറ്റിപ്പറ്റി കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കടുക്കുന്നതിനിടെ, വിജയിച്ച എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള തിരക്കുപിടിച്ച നീക്കങ്ങളിലാണ് വിവിധ പക്ഷങ്ങള്‍. വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാമ്പത്തിക പിന്തുണയിലും കെ സി വേണുഗോപാല്‍ വഹിച്ച നിര്‍ണായക പങ്ക് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ''എംഎല്‍എമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം കെ സി വേണുഗോപാല്‍ കരുണാകരനെയും ഉമ്മന്‍

Full Story
[38][39][40][41][42]
 
-->




 
Close Window