|
|
|
|
|
| രാജ്യത്ത് പാചകവാതക വില വീണ്ടും ഉയര്‍ന്നു |
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില 115 രൂപയും വര്‍ധിപ്പിച്ചു.
ഇതോടെ കൊച്ചിയില്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തെ ഇത് 863 രൂപയായിരുന്നു. ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 852.50 രൂപയില്‍ നിന്ന് 912.50 രൂപയായി, കൊല്‍ക്കത്തയില്‍ 879 രൂപയില്‍ നിന്ന് 939 രൂപയായി, ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായി വില ഉയര്‍ന്നു.
വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
|
|
Full Story
|
|
|
|
|
|
|
| പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു |
ആലപ്പുഴ: വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളം ദ്വീപിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമായ പാലം യാഥാര്‍ഥ്യമായി. ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമാണിത്. കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.
ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന പെരുമ്പളം ദ്വീപ് ആറര കിലോമീറ്റര്‍ നീളവും രണ്ടുകിലോമീറ്റര്‍ വീതിയുമുള്ളതാണ്. 14 വാര്‍ഡുകളിലായി 12,000ത്തിലധികം ജനസംഖ്യയുള്ള ഈ പ്രദേശം എറണാകുളം, കോട്ടയം ജില്ലകളോടും ഭൂമിശാസ്ത്രപരമായ ബന്ധം പുലര്‍ത്തുന്നു.
|
|
Full Story
|
|
|
|
|
|
|
| ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കം |
തിരുവമ്പാടി: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. തിരുവമ്പാടി മറിപ്പുഴയില്‍ രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ നിര്‍വഹിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. ഭോപാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയാണ് തുരങ്കപാത നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാനയിലെ പുനിയ കണ്‍സ്ട്രക്ഷന്‍ |
|
Full Story
|
|
|
|
|
|
|
| റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് താത്കാലിക അനുമതി |
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് 30 ദിവസത്തെ ഇളവ് അനുവദിച്ചു. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പ്രഖ്യാപിച്ച ലൈസന്‍സ് പ്രകാരം മാര്‍ച്ച് 5, 2026 മുതല്‍ ഏപ്രില്‍ 3, 2026 വരെയാണ് ഇളവ് ബാധകമാകുന്നത്.
വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനകം കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമായതിനാല്‍ റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക |
|
Full Story
|
|
|
|
|
|
|
| വിജയ്-തൃഷ കൂട്ടായ്മ; സനം ഷെട്ടിയുടെ വിമര്‍ശനം വിവാദത്തില്‍ |
ചെന്നൈ: നടന്‍ വിജയ് സുഹൃത്തിന്റെ വിവാഹത്തില്‍ നടി തൃഷയ്ക്കൊപ്പം എത്തിയ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മാച്ചിങ് വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരേ വാഹനത്തില്‍ എത്തിയ ഇരുവരുടെയും ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
വിവാഹമോചന വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെ നടി സനം ഷെട്ടി പ്രതികരിച്ചു. 'ഭാര്യയുടെ വേദനയെ അവഗണിക്കാനാകില്ല. ദീര്‍ഘകാല ആരാധികയായ നിലയില്‍ ഇങ്ങനെ കാണേണ്ടി വരുന്നത് നിരാശാജനകമാണ്,' എന്നാണ് എക്സില്‍ പങ്കുവച്ച വീഡിയോയോടൊപ്പം സനം ഷെട്ടി കുറിച്ചത്.
സനം ഷെട്ടിയുടെ പ്രതികരണത്തിന് അനുകൂലവും എതിരുമായ നിരവധി |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയ്ക്ക് ഇന്ധന സഹായവുമായി റഷ്യ; 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം |
മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ മുന്നോട്ട് വന്നു. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി തടസപ്പെട്ടതോടെ ആവശ്യത്തിന് എണ്ണശേഖരം ഇല്ലാത്ത ഇന്ത്യയ്ക്ക് വലിയ ആശ്വാസമായാണ് ഈ നീക്കം കാണപ്പെടുന്നത്.
അമേരിക്കയുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടും, സ്വന്തം ഊര്‍ജ്ജസുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യയുടെ സഹായം ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യതക്കുറവ് പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറില്‍ നിന്നുള്ള ദ്രാവക |
|
Full Story
|
|
|
|
|
|
|
| ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത |
പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ സിപിഎം നേതാവ് പി കെ ശശി. സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. ഇതിനായി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ശശി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണത്തില്‍ നേരത്തെ ശശിക്കെതിരെ പ്രതിഷേധം നടന്നതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് അവരുടെ വാദം. 2021-ല്‍ സിപിഎം തന്നെ |
|
Full Story
|
|
|
|
|
|
|
| ഇറാനില്‍ യു.എസ്-ഇസ്രയേല്‍ ആക്രമണം; സംഘര്‍ഷം അതിരൂക്ഷമാകുന്നു |
ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ അമേരിക്കയും ഇസ്രയേലും കഴിഞ്ഞ രാത്രി ശക്തമായ ആക്രമണം നടത്തി. ആയുധ ശേഖരണ കേന്ദ്രങ്ങള്‍, മിസൈല്‍ ലോഞ്ചിങ് പാഡുകള്‍, മിസൈല്‍ ശേഖരണ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇറാന്റെ മിസൈല്‍ ശേഷി തകര്‍ന്നുവെന്ന് യു.എസ് അവകാശപ്പെട്ടു.
ഗള്‍ഫ് മേഖലയിലേക്ക് ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനാണ് യു.എസ് നീക്കം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇറാന്റെ ആക്രമണം കുറഞ്ഞുവെന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടെങ്കിലും, സൗദിയിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. |
|
Full Story
|
|
|
|
| |