Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: റെക്കോര്‍ഡ് ഉപഭോഗം
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പവര്‍കട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാന്‍ കെഎസ്ഇബി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൂട് കൂടിയതിനാല്‍ ദിവസേന 50 മെഗാവാട്ട് അധിക വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുന്നു. മറ്റു സംസ്ഥാനങ്ങളുമായി നടത്തിയ പവര്‍ ബാങ്കിങ് ക്രമീകരണത്തില്‍ 200 മെഗാവാട്ട് കുറവ് 16-ാം തീയതി മുതല്‍ ഉണ്ടായിട്ടുണ്ട്. 20-ാം തീയതി മുതല്‍ മറ്റൊരു 200 മെഗാവാട്ട് കുറവും, 26-ാം തീയതി മുതല്‍ വീണ്ടും 200 മെഗാവാട്ട് കുറവും ഉണ്ടാകാനാണ് സാധ്യത. ഉയര്‍ന്ന താപനില ഈ മാസം 26 വരെ തുടരുമെന്നും, മെയ് മാസത്തിലും ഒരാഴ്ചയോളം കടുത്ത ചൂട് ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ദീര്‍ഘകാല കരാറുകള്‍ക്കായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും, 22-ാം തീയതിക്ക് ശേഷം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.



റെക്കോര്‍ഡ് ഉപഭോഗം

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. വെള്ളിയാഴ്ച 116.11 ദശലക്ഷം യൂണിറ്റായിരുന്നു.

ഇന്നലെ 6033 മെഗാവാട്ട് ആവശ്യകത രേഖപ്പെടുത്തിയപ്പോള്‍, വെള്ളിയാഴ്ച 6013 മെഗാവാട്ടായിരുന്നു. 2024 മെയ് 3-ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിന്റെ റെക്കോര്‍ഡാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തിരുത്തിയത്.

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍ എത്തിയതോടെ, പവര്‍കട്ടിന് സാധ്യത ഉയര്‍ന്നതായി സൂചന. നിലവില്‍ തന്നെ ചില പ്രദേശങ്ങളില്‍ അപ്രഖ്യാപിത പവര്‍കട്ട് നടപ്പിലാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കടുത്ത ചൂട് മൂലം ഫാനിന്റെയും എസിയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതും, എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം കൂടിയതും വൈദ്യുതി ഉപഭോഗം ഉയരാന്‍ കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window