Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
വാര്‍ത്തകള്‍
  31-03-2026
ഏപ്രിലിലും വൈദ്യുതി സര്‍ചാര്‍ജ് ഇല്ല: കെഎസ്ഇബി

തിരുവനന്തപുരം: ഏപ്രില്‍ മാസത്തിലും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പകരം രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ അടക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ഒരു പൈസ വീതം തിരികെ നല്‍കും. ഇത് അടുത്ത ബില്ലില്‍ വരവ് വയ്ക്കും. മാര്‍ച്ചിലും ഇതേ രീതിയില്‍ ഒരു പൈസ തിരികെ നല്‍കിയിരുന്നു. മാസം തോറും ബില്‍ അടയ്ക്കുന്ന വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്കും സര്‍ചാര്‍ജ് ഇല്ല. ഇവരുടെ സര്‍ചാര്‍ജ് പൂജ്യമാണ്. മാര്‍ച്ചില്‍ ഇവര്‍ക്ക് യൂണിറ്റിന് രണ്ട് പൈസ വീതം തിരികെ നല്‍കിയിരുന്നെങ്കിലും ഏപ്രിലില്‍ അത് ഉണ്ടായിരിക്കില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Full Story
  30-03-2026
പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍

പാലക്കാട്: പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ ഒളിവില്‍. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രശോഭിനെ തേടി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം പ്രശോഭ് ആരംഭിച്ചു. 22 കാരിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി ഭീഷണിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്

Full Story
  30-03-2026
എഫ്സിആര്‍ഐ ഭേദഗതി ബില്ലില്‍ സംസ്ഥാനത്തിന്റെ ആശങ്ക

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം (എഫ്സിആര്‍ഐ) ഭേദഗതി ബില്ലുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു: ''ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിവിധ മതസ്ഥാപനങ്ങള്‍ക്കും വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.''

Full Story

  30-03-2026
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വിഹിതം വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ സിലിണ്ടര്‍ വിഹിതം 66 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയ്ക്ക് പ്രതിദിനം 13,433 സിലിണ്ടറുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആകെ 26,160 സിലിണ്ടറുകളാണ് ദിവസേന ലഭ്യമാകുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഐടി-വ്യാവസായിക സ്ഥാപനങ്ങളിലെ കാന്റീനുകള്‍, സമൂഹ അടുക്കളകള്‍, സുഭിക്ഷ ഹോട്ടലുകള്‍, വയോജന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും.

അര്‍ധ അവശ്യ സേവന വിഭാഗത്തില്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, മരുന്ന് നിര്‍മ്മാണ കമ്പനികള്‍, കാറ്ററിങ് യൂണിറ്റുകള്‍, ഫിഷറീസ്, ഭക്ഷ്യസംസ്‌കരണ മേഖലകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Full Story
  29-03-2026
ഓശാന ഞായര്‍: ക്രൈസ്തവര്‍ ലോകമെമ്പാടും ആചരിക്കുന്നു

കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കുകയാണ്. യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് വിശ്വാസികള്‍ കുരുത്തോലപ്പെരുന്നാള്‍ ദിനം ആചരിക്കുന്നത്.

യേശുവിനെ ഒലിവ് മരച്ചില്ലകള്‍ വീശി ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണിത്. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവ ഉള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ ഇന്ന് വിവിധ ദേവാലയങ്ങളില്‍ നടക്കും.

50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്ക് ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍

Full Story
  29-03-2026
മുഖ്യമന്ത്രിയെ പ്രവചിക്കേണ്ടതില്ല; ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും: കെപിസിസി പ്രസിഡന്റ്

കണ്ണൂര്‍: മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടതില്ലെന്നും, അതു നേതാക്കള്‍ക്കും ബാധകമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് വ്യക്തമായ സംവിധാനമുണ്ടെന്നും, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷമാണ് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കാമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ''വെല്‍ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനമാണ് നിലവിലുള്ളത്. ഭൂരിപക്ഷം കിട്ടിയാല്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം

Full Story
  29-03-2026
തവനൂരില്‍ ലീഗ് നേതാവിനെതിരെ കേസ്; സൗജന്യ വിദേശയാത്ര വാഗ്ദാനം വിവാദത്തില്‍

മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് തിരൂര്‍ പൊലീസ് നടപടി സ്വീകരിച്ചത്.

തവനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ബാവ ഹാജിയുടെ പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ ഗള്‍ഫ് രാജ്യ പര്യടനമാണ് വാഗ്ദാനം ചെയ്തത്. തവനൂരില്‍ മുസ്ലിം ലീഗ് മത്സരിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ആളാണ് ബാവ ഹാജി.

Full Story
  28-03-2026
ഏപ്രില്‍ ഒന്ന് മുതല്‍ മാലിന്യങ്ങള്‍ നാലായി തരംതിരിക്കണം

തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും ഏപ്രില്‍ ഒന്ന് മുതല്‍ മാലിന്യങ്ങള്‍ നാലായി തരംതിരിച്ച് സംസ്‌കരിക്കണമെന്ന് ശുചിത്വമിഷന്‍ നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19 ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണിത്.



തരംതിരിക്കേണ്ട വിഭാഗങ്ങള്‍

ജൈവ മാലിന്യം - ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറി, പഴ അവശിഷ്ടങ്ങള്‍

അജൈവ മാലിന്യം - പ്ലാസ്റ്റിക്, ഡിസ്‌പോസബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കവറുകള്‍

സാനിറ്ററി മാലിന്യം -

Full Story
[62][63][64][65][66]
 
-->




 
Close Window