Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുറ്റ്യാടിയിലെ പുതുയുഗയാത്ര സ്വീകരണച്ചടങ്ങിലെ പിടിവലി 'സ്നേഹത്തള്ളല്‍' മാത്രമെന്ന് ഡിസിസി പ്രസിഡന്റ്
reporter

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പിടിവലി സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. വാര്‍ത്തകള്‍ മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു 'സ്നേഹത്തള്ളല്‍' മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സൈബറാക്രമണം നടത്തി സിപിഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. 'ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞ് ഒരു സ്നേഹ തള്ളല്‍ ഉണ്ടായതാണ്. അത് ഉന്തും തള്ളലായാല്‍ എന്തുചെയ്യാനാണ്. ഷാഫി തന്നെ സമയം വൈകിയെന്നും എംപി എം.കെ. രാഘവനെയും പാറയ്ക്കല്‍ അബ്ദുള്ളയെയും വിളിക്കണമെന്ന് പറഞ്ഞിരുന്നു,' - അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലം

പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങിലാണ് സംഭവം നടന്നത്. ജാഥാ ലീഡര്‍ വി.ഡി. സതീശനെ സംസാരിക്കാനായി ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ വിളിച്ചപ്പോള്‍, ഷാഫിയെ സംസാരിക്കാന്‍ ക്ഷണിക്കാനുള്ള ശ്രമം തടയുകയായിരുന്നു.

സദസില്‍നിന്ന് ഷാഫി സംസാരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ വീണ്ടും പിടിവലി ഉണ്ടായി. ഒടുവില്‍ ഷാഫിയെ ക്ഷണിക്കുകയും, അദ്ദേഹം 'അധികമൊന്നും സംസാരിക്കാനില്ല, 100 സീറ്റ് എണ്ണുമ്പോള്‍ അതില്‍ കുറ്റ്യാടിയുമുണ്ടാകും' എന്ന് പറഞ്ഞ് പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു

 
Other News in this category

 
 




 
Close Window