Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
reporter

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും അതിജീവിതയുടെ വാദം കോടതി തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. ഈ മാസം 16ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്പോര്‍ട്ട് സമര്‍പ്പിക്കണം. കേരളം വിടാന്‍ പാടില്ല. ഇനി അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിടാം. പരാതിക്കാരിയെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റ് രണ്ട് പീഡനക്കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു

 
Other News in this category

 
 




 
Close Window