Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലോ കോളജ് ക്ലാസ് മുറിയില്‍ വെടിവെപ്പ്; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
reporter

ചണ്ഡിഗഡ്: പഞ്ചാബിലെ ലോ കോളജില്‍ നടന്ന വെടിവെപ്പ് സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ക്ലാസ് മുറിക്കുള്ളില്‍ സഹപാഠിയെ വെടിവെച്ചുകൊന്ന ശേഷം പ്രതിയായ വിദ്യാര്‍ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. സഹപാഠികളും അധ്യാപകരും മുന്നില്‍ വെച്ചായിരുന്നു സംഭവം.

നൗഷേര സ്വദേശിനിയായ സന്ദീപ് കൗറാണ് വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് ജലന്ധര്‍ സ്വദേശിയായ പ്രിന്‍സ് രാജ് സ്വയം തലയ്ക്ക് വെടിയുതിര്‍ത്തു. ഇരുവരും ഒന്നാം വര്‍ഷ ലോ വിദ്യാര്‍ഥികളാണ്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവസമയത്ത് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനി പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പഞ്ചാബിലെ ക്രമസമാധാന നിലയെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയര്‍ത്തുന്നത്

 
Other News in this category

 
 




 
Close Window