Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ നടന്നത് സാധാരണ പരിശോധനയെന്ന് എംഡി ടി. എ. ജോസഫ്
reporterr

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടന്നത് സാധാരണ പരിശോധനകള്‍ മാത്രമാണെന്ന് കമ്പനി എംഡി ടി. എ. ജോസഫ് വ്യക്തമാക്കി. പരിശോധനയ്ക്കിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും, മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സിജെ റോയിയുടെ മരണകാരണം വ്യക്തമല്ലെന്നും, ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ജോസഫ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ എസ്ഐടിയുടെ നിയന്ത്രണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശോധനയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്നും, കുടുംബം വൈകാരികമായി പ്രതികരിച്ചതാണെന്നും ജോസഫ് അഭിപ്രായപ്പെട്ടു. ഇതുവരെ നടന്ന എസ്ഐടി അന്വേഷണം തൃപ്തികരമാണെന്നും പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവില്‍ നടന്നത് സാധാരണ ആദായ നികുതി, ജിഎസ്ടി പരിശോധനയാണെന്നും, നവമാധ്യമങ്ങളിലൂടെ ചെയര്‍മാന്‍ സിജെ റോയിയെയും കുടുംബത്തെയും അധിക്ഷേപിച്ചത് ശരിയായ നടപടിയല്ലെന്നും ജോസഫ് പറഞ്ഞു. യുട്യൂബ് വഴി വന്ന വാര്‍ത്തകള്‍ കുടുംബത്തെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

കമ്പനി ആര്‍ക്കും പണം കൊടുക്കാനില്ലെന്നും, പലരില്‍ നിന്നുമാണ് കമ്പനിയ്ക്ക് പണം കിട്ടാനുണ്ടെന്നും ജോസഫ് വ്യക്തമാക്കി. മരിച്ചതിന് ശേഷം സിജെ റോയിയെ വിമര്‍ശിച്ചത് ശരിയായ കാര്യമല്ലെന്നും, അദ്ദേഹം ആരുടെയും പണം അപഹരിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

നിക്ഷേപകരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് വഞ്ചിച്ചിട്ടില്ലെന്നും, കമ്പനി കള്ളക്കടത്ത്, ബെനാമി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ മേഖലയില്‍ നിന്ന് കമ്പനി നിക്ഷേപങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവ് കൊണ്ടുവന്നാല്‍ തുകയുടെ ഇരട്ടി തിരികെ നല്‍കുമെന്നും ജോസഫ് ഉറപ്പുനല്‍കി.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും, ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ തന്നെ തുടരുമെന്നും എംഡി ടി. എ. ജോസഫ് വ്യക്തമാക്കി

 
Other News in this category

 
 




 
Close Window