Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Dec 2024
ഇമിഗ്രേഷന്‍
  09-12-2023
സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ അക്കൗണ്ടില്‍ 17 ലക്ഷം രൂപ കാണിക്കണം: കാനഡ ഇമിഗ്രേഷന്‍ നിയമം പുതുക്കി
പഠനത്തിനായി കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയാണ് പുതിയ തീരുമാനം. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി 10,000 ഡോളര്‍ അഥവാ 8,34,068 രൂപ ആയിരുന്നു വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ ജീവിത ചിലവിനായി കണക്കാക്കിയിരുന്നത്. 2024 ജനുവരി മുതല്‍ ഇത് 20,635 ഡോളറായി ഉയര്‍ത്തും.


ഏകദേശം 17,21,125 രൂപയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കരുതേണ്ടത്. ട്യൂഷന്‍ ഫീസിനും യാത്രാ ചിലവിനും പുറമേ കണ്ടെത്തേണ്ട തുകയാണിത്. പഠന പെര്‍മിറ്റിന് ഉള്‍പ്പെടെയുള്ള ഫീസ് നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം കാനഡയിലെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 3.19 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുകെയിലെ പുതിയ വിസാനിയമം മൂലം വിദേശ വിദ്യാര്‍ത്ഥികള്‍ വലഞ്ഞിരിക്കവെയാണ് കാനഡയുടെ
 
  06-12-2023
കെയര്‍വര്‍ക്കര്‍മാര്‍ക്ക് പങ്കാളികളേയോ മക്കളേയോ കൊണ്ടു വരാന്‍ പറ്റില്ല: 5 നിയന്ത്രണങ്ങളിലൂടെ യുകെയുടെ വാതില്‍ പാതി ചാരുന്നു
വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി യു.കെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതിയ കുടിയേറ്റ നിയന്ത്രങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ് വിസക്കൊപ്പമുള്ള ഡിപ്പന്‍ഡന്‍ഡ് വിസകളും കുറച്ചാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവുണ്ടാകുമെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു. 2024 ന്റെ ആദ്യ പകുതി മുതലായിരിക്കും യുകെ സര്‍ക്കാരിന്റെ പുതിയ ഫൈവ് പോയിന്റ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക.

വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും ഇത് രാജ്യത്തിന് ?ഗുണകരമാകുമെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന്
 
  10-11-2023
കൃത്യമായ രേഖകള്‍ ഇല്ലാതെ യുകെയില്‍ ജീവിക്കുന്നവരെ കണ്ടെത്തി പുറത്താക്കും: നടപടി അതിവേഗം നടപ്പാക്കും - യുകെ ഹോം ഓഫീസ്
അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്നും യുകെ സര്‍ക്കാര്‍ . ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.


ഇന്ത്യയെയും ജോര്‍ജിയയെയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അനധികൃത കുടിയേറ്റ നിയമം 2023 ന്റെ നടപ്പാക്കലിന്റെ മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമാണിതെന്നും ചെറു ബോട്ടുകള്‍ നിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും ഹോം
 
  01-11-2023
യുകെയില്‍ നഴ്‌സിങ് പഠിക്കുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി; വീഡിയോ പുറത്തിറക്കിയത് എന്‍എംസി
പുതിയ പഠന മാര്‍ഗങ്ങള്‍ പ്രസിദ്ധപ്പെടുത്തി നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എന്‍ എം സി). എന്‍ എം സിയുടെ റോള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും, പഠനം എങ്ങനെ പരമാവധി പ്രയോജപ്പെടുത്താം എന്ന് മനസ്സിലാക്കുന്നതിനും സഹായകരമായ രീതിയിലുള്ളതാണ് പുതിയ പഠന മാര്‍ഗങ്ങള്‍. കോഴ്‌സിന്റെ വിവിധ ഘട്ടങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള ഒരു കൂട്ടം വെബിനാര്‍ സ്റ്റൈല്‍ വീഡിയോകളാണ് ഇതിലുള്ളത്.

Watch video: -


ഇതില്‍ ആദ്യ വീഡിയോ, യുവര്‍ ജേര്‍ണി, അവര്‍ റോള്‍ എന്നത് പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ വിദ്യാഭ്യാസത്തില്‍ എന്‍ എം സിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, ഏറ്റവും നല്ല
 
  18-09-2023
യുകെയില്‍ വിസിറ്റിങ്, വിസയ്ക്കും സ്റ്റുഡന്റ്‌സ് വിസയ്ക്കും ചാര്‍ജ് വര്‍ധിക്കും

സന്ദര്‍ശക വിസകള്‍ക്കും, സ്റ്റുഡന്റ് വിസകള്‍ക്കുമാണ് പ്രധാനമായി ഫീസ് വര്‍ദ്ധന വരുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുകെയിലേക്ക് പഠിക്കാനും, ചേക്കേറാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ഫീസ് വര്‍ദ്ധനവുകള്‍ തിരിച്ചടിയാണ്. പുതിയ ഫീസ് ഘടന പ്രകാരം ആറ് മാസത്തില്‍ താഴെ താമസം അനുവദിക്കുന്ന വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് അധികം ചെലവ് വരും. എന്നാല്‍ സ്റ്റുഡന്റ് വിസകള്‍ക്ക് 127 പൗണ്ടിന്റെ വര്‍ദ്ധനവാണ് വന്നുചേരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 4 മുതല്‍ വിസയ്ക്കായി ശ്രമിക്കുമ്പോള്‍ ഈ ഫീസ് വര്‍ദ്ധന നേരിടേണ്ടി വരും. വെള്ളിയാഴ്ച നിയമമമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുമതി നേടിയതോടെയാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് യുകെ ഹോം ഓഫീസ് സ്ഥിരീകരിച്ചത്. ഇതോടെ ആറ് മാസത്തില്‍ താഴെയുള്ള

 
  07-09-2023
ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിന് ഫിന്‍ലന്‍ഡ്; എല്ലാം യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍
ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. പാസ്‌പോര്‍ട്ടുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷിക്കുന്നത്. ഇത് ഉടനെ തന്നെ യൂറോപ്പില്‍ മുഴുവന്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പാസ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപമായ ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്‍ഷ്യല്‍സ്(ഡി.ടി.സി) രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

സ്മാര്‍ട്ട് ഫോണിലെ പാസ്പോര്‍ട്ടിനെയാണ് ഡി.റ്റി.സി എന്ന് വിളിക്കുന്നത്. ഫിന്‍എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്‍സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്. 2023 അവസാനത്തോടെ
 
  07-09-2023
കേരളത്തില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അതിവേഗതയിലാക്കി: മൊബൈല്‍ ആപ് മുഖേന വെരിഫിക്കേഷന്‍ നടത്താം
പാസ്‌പോര്‍ട്ടിനായുള്ള പൊലീസ് വെരിഫിക്കേഷന്‍ വിശദാംശങ്ങള്‍ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തില്‍ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പുതിയ പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്‌പോര്‍ട്ട് അനുവദിക്കുക. പാസ്‌പോര്‍ട്ടിനായി അപേക്ഷകര്‍ നല്‍കിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങള്‍
 
  07-08-2023
സ്റ്റുഡന്റ് വിസകളില്‍ കടുത്ത നിയന്ത്രണങ്ങള്‍: വിസാ മാറ്റങ്ങളില്‍ നൂലിഴ കീറി പരിശോധന: ഡിപ്പന്റന്‍ഡ് വിസയ്ക്കും നിബന്ധന
കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് യുകെ. 2023 ജൂലൈ 17 മുതല്‍, സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് നിബന്ധന വരും. സ്‌കില്‍ഡ് വര്‍ക്കര്‍, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബല്‍ ടാലന്റ്, സ്‌കെയ്ല്‍ അപ്, സര്‍ക്കാര്‍ അംഗീകൃത എക്സ്ചേഞ്ച്, ക്രിയേറ്റീവ് വര്‍ക്കര്‍ റൂട്ട് തുടങ്ങിയ വിസയിലേക്ക് മാറല്‍ നിബന്ധനകള്‍ക്കു വിധേയമാകും.

2024 ജുനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴുസുകള്‍ എന്നിവയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും
 
[1][2][3][4][5]
 
-->




 
Close Window