Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പുതുക്കിയ വിസാ ഫീസ് നിലവില്‍ വന്നു: സ്റ്റുഡന്റ്‌സ് വിസക്കാര്‍ക്ക് അധിക ബാധ്യത
Text By: UK Malayalam Pathram
ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിരക്കുകള്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാകും. ഹോം ഓഫീസ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, ഇമിഗ്രേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് വ്യക്തമാക്കി.

വിനോദസഞ്ചാരികള്‍ക്കുള്ള 6 മാസത്തെ വിസയുടെ നിരക്ക് 127 പൗണ്ടില്‍ നിന്ന് 135 പൗണ്ടായി ഉയര്‍ത്തി. ഉപരിപഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികളുടെ അപേക്ഷാ ഫീസ് 524 പൗണ്ടില്‍ നിന്ന് 558 പൗണ്ടായി വര്‍ധിപ്പിച്ചു.

സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെയുള്ള വിസയ്ക്ക് 819 പൗണ്ടും, മൂന്ന് വര്‍ഷത്തില്‍ കൂടുതലുള്ള വിസയ്ക്ക് 1,618 പൗണ്ടും പുതിയ നിരക്കായി. ആരോഗ്യ മേഖലയില്‍ ജോലി തേടുന്നവര്‍ക്കുള്ള വിസ നിരക്കിലും വര്‍ധനവ് ഉണ്ട്. മൂന്ന് വര്‍ഷം വരെ 324 പൗണ്ടും അതിന് മുകളില്‍ 628 പൗണ്ടും ആയിരിക്കും പുതുക്കിയ നിരക്ക്.
 
Other News in this category

 
 




 
Close Window