|
ലണ്ടന്‍: ബ്രിട്ടീഷ് വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ വിദേശ വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ നിബന്ധനകള്‍ പാലിക്കേണ്ടിവരും.
വിദ്യാര്‍ത്ഥി വിസയ്ക്ക് കൂടുതല്‍ സാമ്പത്തിക തെളിവ് ആവശ്യമായി
യുകെയിലേക്ക് വിദ്യാര്‍ത്ഥിയായി എത്തുന്നവര്‍ ഇനി ബാങ്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക തെളിയിക്കേണ്ടതായിരിക്കും.
- ലണ്ടനില്‍ 9 മാസത്തേക്കുള്ള പഠനത്തിനായി കുറഞ്ഞത് £1529 പ്രതിമാസം
- മറ്റ് പ്രദേശങ്ങളില്‍ £1171 പ്രതിമാസം
- ഈ തുക 28 ദിവസത്തേക്ക് തുടര്‍ച്ചയായി അക്കൗണ്ടില്‍ നിലനില്‍ക്കണം
കുറ്റകൃത്യങ്ങള്‍ ചെയ്ത കുടിയേറ്റക്കാര്‍ക്ക് വിസ നിരാകരണം
നവംബര്‍ 11 മുതല്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിസ ലഭിക്കില്ല.
- നേരത്തെ 4 വര്‍ഷത്തില്‍ കുറവ് ശിക്ഷ ലഭിച്ചവര്‍ക്ക് ഇളവുണ്ടായിരുന്നു
- ഇനി ഗുരുതര കുറ്റകൃത്യങ്ങള്‍ സംഭവിച്ചാല്‍ നാടുകടത്തും
- സുരക്ഷാ ആശങ്കയുള്ള ഫാമിലി വിസകളും നിരാകരിക്കാം
സീസണല്‍ വര്‍ക്കര്‍ വിസ കാലാവധി കുറച്ചു
പുതിയ നിയമപ്രകാരം സീസണല്‍ വര്‍ക്കര്‍മാര്‍ക്ക്
- 10 മാസമോ
- 6 മാസമോ
ബ്രിട്ടനില്‍ ജോലി ചെയ്യാം
ഇംഗ്ലീഷ് ഭാഷാ യോഗ്യത കര്‍ശനമാകുന്നു
2026 ജനുവരി 8 മുതല്‍
- Skilled Worker, Scale-up Visa അപേക്ഷകര്‍
- A-Level സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് പരീക്ഷ പാസാകണം
- നിലവില്‍ B1 ലെവല്‍ മതിയായിരുന്നു
- ഇനി B2 ലെവല്‍ ആവശ്യമാണ്
Skilled Worker വിസയ്ക്ക് യോഗ്യതയും ശമ്പളപരിധിയും ഉയര്‍ന്നു
- ഇനി Bachelor's Degree തുല്യമായ RQF Level 6 യോഗ്യത ആവശ്യമാണ്
- Hospitality, Logistics, Care Services ഉള്‍പ്പെടെ 180-ഓളം ജോലികള്‍ വിസ ലിസ്റ്റില്‍ നിന്ന് പുറത്തായി
- Skilled Worker വിസയ്ക്ക് കുറഞ്ഞ ശമ്പളപരിധി £38,700 £41,700 ആയി
- Indefinite Leave to Remain അപേക്ഷയ്ക്കും പുതിയ ശമ്പളപരിധി ബാധകമാകും
Care Worker വിസ റൂട്ടില്‍ വിദേശ റിക്രൂട്ട്മെന്റ് അവസാനിപ്പിച്ചു
- Care Worker വിസ വഴി വിദേശ തൊഴിലാളികള്‍ ഇനി ബ്രിട്ടനിലേക്ക് പ്രവേശിക്കാനാകില്ല
- ചൂഷണവും ദുരുപയോഗവും മൂലം ഈ തീരുമാനം
- Health & Care വിസയ്ക്ക് £25,000 ശമ്പളപരിധി നിലനില്‍ക്കും
Permanent Residency നിബന്ധന കര്‍ശനമാകുന്നു
- നിലവില്‍ 5 വര്‍ഷ താമസ നിബന്ധന
- ഇനി 10 വര്‍ഷമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
- സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും സംഭാവന നല്‍കിയവര്‍ക്ക് മുന്‍കൂര്‍ സെറ്റില്‍മെന്റ് അവസരമുണ്ടാകും
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദവിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. |