Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
അസോസിയേഷന്‍
  04-04-2023
ഡെറം കൂട്ടായ്മ ഈസ്റ്റര്‍-വിഷു ആഘോഷം ഈമാസം 22ന്
ഡെറം കൂട്ടായ്മയുടെ 11-ാമത് ഈസ്റ്റര്‍ -വിഷു ആഘോഷം ഈമാസം 22ന് വൈകിട്ട് മൂന്നു മണി മുതല്‍ നടക്കും. മോട്ടിവേഷണല്‍ സ്പീച്ച്, ഗാനാലാപനം, നൃത്തനൃത്യങ്ങള്‍, ലേഡീസ് ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, ജെന്‍സ് ഡാന്‍സ്, ഡെറം ഓര്‍ക്കസ്ട്രയുടെ പ്രത്യേക ഗാനമേള, കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികള്‍, ചിരി അരങ്ങ്, പുഞ്ചിരി മത്സരം, വിവിധ കായിക മത്സരങ്ങള്‍, ഗെയിംസുകള്‍ എന്നിവ ഉണ്ടായിരിക്കും. ഈ പരിപാടി വന്‍പിച്ച വിജയമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്ഥലത്തിന്റെ വിലാസം

BOWBURN COMMUNITY CENTRE, DURHAM ROAD, DH6 5AT

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ANILKUMAR: 07828218916, MEENA SAJI: 07903901930, Shyni shaju: 07960049523
 
  04-04-2023
ഷെഫീല്‍ഡ് മലയാളി അസോസിയേഷനെ ആനി പാലിയത്ത് നയിക്കും; സീന ഷാജു സെക്രട്ടറി, വര്‍ഗീസ് ഡാനിയേല്‍ ട്രഷറര്‍
യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനും യുകെയിലെ മികച്ച അസോസിയേഷനുകളില്‍ ഒന്നുമായ 'ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് ' 2023-25 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ ആനി പാലിയത്ത് പ്രസിഡന്റായും സീന ഷാജു സെക്രട്ടറിയായും വര്‍ഗീസ് ഡാനിയേല്‍ ട്രഷറര്‍ ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.



ഇക്കഴിഞ്ഞ മാര്‍ച്ച് മാസം 25ന് ഷെഫീല്‍സിലെ സെന്റ് പാട്രിക്ക് ഹാളില്‍ വെച്ച് നടന്ന വാര്‍ഷീക പൊതുയോഗത്തില്‍ വരണാധികാരി ഷാജു സി ബേബിയുടെ നിയന്ത്രണത്തില്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി സനോജ് സുന്ദര്‍, ജോയിന്റ് സെക്രട്ടറിയായി എബിന്‍ അലക്സ്, എന്നിവരെയും കമ്മറ്റി അംഗങ്ങളായി അരുണ്‍ ഡൊമിനിക്ക്, എബി ടോം, ഹരി കൃഷ്ണന്‍, ബീന ഡോണി, ധന്യ ഷിബു, പാര്‍വതി വേണുഗോപാല്‍
 
  27-03-2023
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 'നിറവ്' ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു
നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിര്‍ത്തുവാന്‍ കഴിയണം, ഓരോ രാത്രിയും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ ദിവസം നല്‍കിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീര്‍ച്ചയാണ്. സമൂഹത്തില്‍ കൊച്ച് കൊച്ച് നന്മകള്‍ ചെയ്യുബോള്‍ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാന്‍ അതില്‍ അഭിനയിച്ച എല്ലാവര്‍ക്കും സാധിച്ചു.

ഷിജോ സെബാസ്റ്റ്യന്‍ രജനയും സംവിധാനം ചെയ്ത ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയം കൊണ്ട് സമൂഹത്തില്‍ നല്ല സന്ദേശം നല്‍കിയത്. ബിജു തോമസ്, ജിയോ വാഴപ്പിള്ളി, ബിജി ബിജു, സീന ബോസ്‌കോ, ശില്പ തോമസ് എന്നിവരാണ്. സെഹിയോന്‍ ഹോളി പില്‍ഗ്രിം ചാനലില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് മൂവി നല്ല പ്രതികരണമാണ് ഇതിനോടകം നേടാന്‍ സാധിച്ചത്.