Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
പാചകം
  Add your Comment comment
ഇന്ത്യന്‍ സ്റ്റൈല്‍ ചിക്കന്‍ ടിക്കയുടെ സിംപിള്‍ പാചകക്കുറിപ്പ്
Reporter
മലയാളികളുടെ നാവിനെ കീഴടക്കിയ വിഭവമാണു ചിക്കന്‍ ടിക്ക. രുചികരമായ ചിക്കന്‍ ടിക്ക വീട്ടില്‍ തയാറാക്കാം. ആവശമായ ചേരുവ:
ചിക്കന്‍ - 500 ഗ്രാം ( ബോണ്‍ ലെസ്)
ഫ്രഷ് ക്രീം - 1 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ബട്ടര്‍ - 1 ടേബിള്‍സ്പൂണ്‍
സണ്‍ഫ്‌ലവര്‍ ഓയില്‍ - 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 1 പിടി
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - ചെറിയ കഷ്ണം
കശുവണ്ടി - 10എണ്ണം
ജീരകം - 1 ടീസ്പൂണ്‍
തൈര് - 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 4 എണ്ണം
നാരങ്ങാ നീര് - 1/2 മുറി നാരങ്ങയുടെ

പാകം ചെയ്യുന്ന രീതി: ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി വെള്ളം ഒട്ടും ഇല്ലാതെ എടുക്കുക. കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി, ജീരകം, തൈര്, പച്ചമുളക്, നാരങ്ങാനീര് എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ട് ചിക്കനില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി പുരട്ടി ഒരു മണിക്കൂര്‍ എങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക. അതിനു ശേഷം പച്ച ഈര്‍ക്കിലില്‍ 3 ചിക്കന്‍ കഷ്ണം വച്ച് കോര്‍ക്കുക. അതിനു ശേഷം ഒരു നോണ്‍ സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ കുറച്ചു ബട്ടര്‍, ഓയില്‍ എന്നിവ ഒഴിക്കുക. അതിലേക്കു ചിക്കന്‍ ചേര്‍ത്ത് മീഡിയം തീയില്‍ എല്ലാ വശവും വറുത്തെടുക്കുക. അവസാനം ഒരു ചെറിയ പാത്രത്തില്‍ കരി കത്തിച്ച് ചിക്കന്‍ പാത്രത്തില്‍ വച്ച് അതിലേക്കു കുറച്ചു സണ്‍ഫ്‌ലവര്‍ ഓയില്‍ ഒഴിച്ച് അടച്ചു വയ്ക്കുക. ഒരു മിനിറ്റിന് ശേഷം തുറക്കുക. കറിവേപ്പില ചിക്കന്‍ ടിക്ക റെഡി.
 
Other News in this category

 
 




 
Close Window