ദീപാവലി നാളുകളില്‍ അതിരസം, മൈസൂര്‍പാവ്, വയനയിലയപ്പം (തെരളിയിലയപ്പം), മധുരസേവ തുടങ്ങിയ പലഹാരങ്ങളാണു പ്രധാനമായി ഉണ്ടാക്കുക.
കുട്ടികള്‍ ചെറുപയര്‍ കഴിക്കില്ലെന്ന് ഇനി പരാതിപ്പെടല്ലേ; കൊതിപ്പിക്കും രുചിയില്‍ ദീപാവലി സ്വീറ്റ്‌സ് അതിരസം
ചേരുവകള്‍
പച്ചരി. തേങ്ങ, ഉലുവ, ഉഴുന്ന്, ഏലയ്ക്കാ, ശര്‍ക്കര.
20 എണ്ണത്തിന് അരക്കിലോ പച്ചരി, ഒരുമുറിതേങ്ങ, ഒരു ടീസ്പൂണ്‍ ഉലുവ, ഉഴുന്ന്, കാല്‍ കിലോ ശര്‍ക്കര, ഏലയ്ക്കാ പൊടിച്ചത് പാകത്തിന് എന്നിവ ഉപയോഗിക്കണം.
പാകംചെയ്യുന്നവിധം
പച്ചരി കുതിര്‍ത്ത് തേങ്ങ, ശര്‍ക്കര, ഉലുവ, ഉഴുന്ന്, ഏലയ്ക്കാ പൊടിച്ചത് എന്നിവ ചേര്‍ത്ത് അരയ്ക്കുക. തുടര്‍ന്നു ചെറിയ കഷണങ്ങളാക്കി എണ്ണയില്‍ വറുത്തെടുക്കുക.
തെരളിയപ്പം
പച്ചരി, തേങ്ങ, ശര്‍ക്കര, തെരളിയില, എലയ്ക്കാ, പഴം എന്നിവയുപയോഗിച്ചാണു തെരളിയപ്പമുണ്ടാക്കുക.
20 എണ്ണത്തിനുള്ള ചേരുവകള്‍- പച്ചരി അരക്കിലോ, ശര്‍ക്കര കാല്‍കിലോ, ഒരുമുറി തേങ്ങ. തെരളിയില 20 എണ്ണം.
പാകം ചെയ്യുന്നവിധം
തെരളിയില കുമ്പിളുകളാക്കിയെടുക്കണം. അതിലേക്ക് അരിയും തേങ്ങയും ശര്‍ക്കരയും ഏലയ്ക്കാ പൊടിച്ചതും പഴവും ചേര്‍ത്തു കുഴച്ചതു നിറയ്ക്കണം. കുമ്പിളുകള്‍ ആവിയില്‍ വേവിച്ചെടുക്കണം.
മൈസൂര്‍പാവ്
ചേരുവകള്‍
കാല്‍ കിലോ കടലമാവ്, കാല്‍ കിലോ പഞ്ചസാര, 150 ഗ്രാം നെയ്യ്.
കടലമാവ്, പഞ്ചസാരപ്പൊടി എന്നിവ നെയ്യില്‍ വേവിച്ചെടുക്കുക. പാത്രത്തിനടിയില്‍ പിടിക്കാതിരിക്കാന്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. കട്ടിയായതിനുശേഷം പാത്രത്തിലാക്കി ഉപയോഗിക്കാം. |