Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
പാചകം
  Add your Comment comment
രുചികരമായ ഇടിയപ്പം സ്റ്റഫ് ചെയ്ത് തയാറാക്കാം
Reporter
ചേരുവകള്‍: എണ്ണ - രണ്ടു ചെറിയ സ്പൂണ്‍, സവാള പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂണ്‍, ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍, വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍, പച്ചമുളകു പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില - കുറച്ച്, മുളകുപൊടി - അര ചെറിയ സ്പൂണ്‍, മല്ലിപ്പൊടി - അര ചെറിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍, ഗരംമസാലപ്പൊടി - കാല്‍ ചെറിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, തേങ്ങ ചുരണ്ടിയത് - ഒരു വലിയ സ്പൂണ്‍, കാരറ്റ് അരിഞ്ഞു വേവിച്ചത് - രണ്ടു വലിയ സ്പൂണ്‍, കോളിഫ്ളവര്‍ പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂണ്‍, അരിപ്പൊടി - ഒരു കപ്പ്

തയാറാക്കുന്ന വിധം: എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. സവാള വഴന്നശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു മസാലമണം വരുമ്പോള്‍ തേങ്ങ ചുരണ്ടിയതും തയാറാക്കിയ പച്ചക്കറികളും ചേര്‍ത്തു വാങ്ങുക. അരിപ്പൊടി ചൂടുവെള്ളവും ഉപ്പും ചേര്‍ത്ത് ഇടിയപ്പം പരുവത്തില്‍ കുഴച്ച് ഇടിയപ്പത്തിന്റെ തട്ടില്‍ ഒരു നിര പിഴിയുക. ഇതിനു മുകളില്‍ തയാറാക്കിയ മിശ്രിതം നിരത്തി, ഒരു നിര കൂടി ഇടിയപ്പം പിഴിഞ്ഞ് ആവിയില്‍ വേവിച്ചെടുത്തു ചൂടോടെ വിളമ്പുക.
 
Other News in this category

 
 




 
Close Window