മോഹന്‍ലാല്‍ വീട്ടില്‍ പാചകം ചെയ്ത ചിക്കന്‍ കറിയുടെ റെസിപ്പി
Reporter
മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു കുക്കിന്റെ വേഷത്തിലാണ് ജനങ്ങളുടെ മുന്നിലെത്തിയിരിക്കുന്നത്. സിനിമകളിലെ കഥാപാത്രങ്ങള്‍ സൂപ്പര്‍ഹിറ്റായ പോലെ മോഹന്‍ലാലിന്റെ ചിക്കന്‍ കറിയും സൂപ്പര്‍ഹിറ്റാകുമോ എന്ന് നമുക്ക് കണ്ടറിയാം. ഫേസ്ബുക്കിലാണ് താരം സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുടെ വീഡിയോ പങ്ക് വച്ചിരിക്കുന്നത് [Mohanlal's special chicken recipe]. അധികം മസാലകളൊന്നുമില്ലാത്ത ഒരു റെസിപ്പിയാണ് മോഹന്‍ലാല്‍ പങ്ക് വച്ചിരിക്കുന്നത്. എല്ലാ ചേരുവകളും ചതച്ച് ചേര്‍ത്ത ഒരു സ്‌പെഷ്യല്‍ ചിക്കന്‍ വിഭവമാണിത്. ചേരുവകള്‍ കൊച്ചുള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില കടുക് പെരുംജീരകം ഗരം മസാല കുരുമുളക് പൊടി ചില്ലി ഫ്‌ലേക്‌സ് മഞ്ഞള്‍പ്പൊടി ഉപ്പ് തേങ്ങ ചുട്ടത് തയാറാക്കുന്ന വിധം ആദ്യം തന്നെ കൊച്ചുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ചുട്ട തേങ്ങ തുടങ്ങിയവ ചതച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടായതിന് ശേഷം അല്‍പ്പം എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുക് പൊട്ടിക്കുക. കടുക് പൊട്ടിയതിന് ശേഷം ചതച്ച ചേരുവകള്‍ ചേര്‍ത്ത് കൊടുക്കുക. നന്നായി വഴറ്റി എടുക്കുക. ശേഷം അല്‍പ്പം അപ്പ്[പി ചേര്‍ത്ത് കൊടുക്കുക. പിന്നാലെ, മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളക്‌പ്പൊടി, ഗരം മസാല, ചില്ലി ഫ്‌ലേക്‌സ് തുടങ്ങിയവ ആവശ്യത്തിന് ചേര്‍ത്ത് വഴറ്റി എടുക്കുക. ശേഷം ചിക്കന്‍ ചേര്‍ത്ത് കൊടുക്കുക. വെള്ളം ഒട്ടും ചേര്‍ക്കാതെയാണ് ഈ വിഭവം തയാറാക്കുന്നത്. നന്നായി ഇളക്കിയ ശേഷം അടച്ച് വച്ച് വേവിക്കുക. നന്നായി വരണ്ട് വന്നതിന് ശേഷം ചൂടോടെ വിളമ്പി കഴിക്കാം.