റെഡ് മീറ്റ് - ഒരു കിലോ (ചെറിയ കഷണങ്ങള്‍)
കാശ്മീരി മുളകുപൊടി -- അഞ്ചു സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളുത്തുള്ളി - കാല്‍ കിലോ
ഇഞ്ചി - കാല്‍ കിലോ
ഉലുവ കുതിര്‍ത്തത് - രണ്ടു ചെറിയ സ്പൂണ്‍
കായംപൊടി - രണ്ടു ചെറിയ സ്പൂണ്‍
എള്ളെണ്ണ - 250 ഗ്രാം
കടുക് - ഒരു വലിയ സ്പൂണ്‍
പച്ചമുളക് - അഞ്ച്, പൊടിയായി അരിഞ്ഞത്
കറിവേപ്പില - രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്
വിനാഗിരി - 375 മില്ലി
തയാറാക്കുന്ന വിധം: ബീഫ് ഒരു വലിയ സ്പൂണ്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തു പ്രഷര്‍ കുക്കറില്‍ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം. നാലാമത്തെ ചേരുവ മയത്തില്‍ അരച്ച് ബാക്കി മുളകുപൊടിയും കായംപൊടിയും ചേര്‍ത്തു വയ്ക്കണം. ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ബീഫ് വേവിച്ചത് അരപ്പോടു കൂടി വറുത്തു കോരുക. അധികം മൂക്കരുത്. ബാക്കി വരുന്ന എണ്ണ മാറ്റി വയ്ക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതില്‍ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് അരപ്പും പാകത്തിനുപ്പും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് ബീഫ് വറുത്ത എണ്ണയും ചേര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ വിനാഗിരിയും ബീഫും ചേര്‍ത്തു തിളയ്ക്കുമ്പോള്‍ വാങ്ങുക. ചൂടാറിയ ശേഷം ഭരണിയിലാക്കി ഒരു മാസം കഴിഞ്ഞ്
ഉപയോഗിക്കാം. |