Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
അസോസിയേഷന്‍
  01-06-2022
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന് നവനേതൃത്വം
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ശനിയാഴ്ച ബെര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബെന്നി പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം അലക്‌സ് വര്‍ഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, സ്ഥാനമൊഴിയുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ട്രഷറര്‍ സോബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് 2022-2023 വര്‍ഷത്തേക്കുള്ള മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്തു. ബെന്നി
 
  01-06-2022
ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11ന്
യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 11 ശനിയാഴ്ച നടക്കും. മത്സരം രാവിലെ 11മണിക്ക് ആരംഭിക്കും. യുകെയിലെ പ്രമുഖരായ ബാഡ്മിന്റന്‍ ടീമുകള്‍ തമ്മില്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു.

പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 11 മണിക്ക് മുന്‍പായി കളിക്കളത്തില്‍ എത്തിച്ചേരേണ്ടതാണ്. ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് വര്‍ഗീസ് 07737533787

വിന്‍സന്റ് ജോര്‍ജ് 07846167502


ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:


The Allam Sports Cetnre,

Universtiy of Hull,

Hull,

HU6 7TS.
 
  25-05-2022
യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് ബര്‍മിംഗ്ങ്ഹാമില്‍
യുക്മയുടെ എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ജൂണ്‍ 18 ശനിയാഴ്ച ബര്‍മിംങ്ങ്ഹാമില്‍ നടക്കും. യുക്മയുടെ 2022-2023 വര്‍ഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികള്‍ക്ക് ലഭിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നും സമയപരിധിക്കുള്ളില്‍ ലഭിച്ച യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ യുക്മയില്‍ അംഗമായിരിക്കുന്ന അസോസിയേഷനുകളില്‍ നിന്നുമുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കായിരിക്കും ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.

ബര്‍മിംഗ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ രാവിലെ ഒന്‍പത് മണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹകസമിതി യോഗം പ്രസിഡന്റ്
 
  25-05-2022
പതിനൊന്നാം തവണയും യുകെകെസിഎ കണ്‍വന്‍ഷന്റെ സ്വാഗത നൃത്തമൊരുക്കുന്നത് കലാഭവന്‍ നൈസ്
നൃത്തമെന്ന കലാരൂപത്തെ സ്നേഹിച്ച, ഉപാസിച്ച, നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, യുകെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാഭവന്‍ നൈസ് വീണ്ടും യുകെകെസിഎ കണ്‍വന്‍ഷന് നൃസംവിധാനം നിര്‍വഹിയ്ക്കുകയാണ്. ക്നാനായ യുവജനങ്ങള്‍ വിവിധ വേഷങ്ങളിലെത്തി വിസ്മയം തീര്‍ക്കുന്ന, ക്നാനായ പാരമ്പര്യങ്ങളും, കേരളിയ കലാരൂപങ്ങളുമായി പതിനഞ്ചു മിനിട്ട് സമയം വേദിയില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന സ്വാഗത നൃത്തത്തില്‍ പങ്കെടുക്കുന്നത് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന യുവജനങ്ങളാണ്.

പത്തു വര്‍ഷം കലാഭവനില്‍ ക്ലാസിക്കല്‍, വെസ്റ്റേണ്‍, സിനിമാറ്റിക്ക്, നൃത്തരുപങ്ങള്‍ അഭ്യസിച്ച നൈസിന്റെ നൃത്തഭ്യാസത്തോടുള്ള അഭിനിവേശം എന്നിട്ടുമടങ്ങിയില്ല. കലാഭവന്‍ ജയിംസിന്റെ ശിക്ഷണത്തില്‍ 7 വര്‍ഷം ഭരതനാട്യവും പിന്നീട്
 
  09-05-2022
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിക്ക് നവ നേതൃത്വം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മെയ് ഒന്നിന് കോള്‍ചെസ്റ്റെറിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ നടന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2022-23 ടേമിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പൊതുയോഗത്തിനും തിരഞ്ഞെടുപ്പിനും ശേഷം ഗാനമേളയും കുട്ടികളുടെ സിനിമാറ്റിക്, സെമി ക്ലാസിക്കല്‍ ഡാന്‍സുകളും പരിപാടിയ്ക്ക് കൊഴുപ്പേകി. കോവിഡ് മൂലം രണ്ടു വര്‍ഷത്തിലധികമായി നേരിട്ട് ഒത്തുകൂടിയുള്ള ആഘോഷ പരിപാടികള്‍ നടന്നിട്ട്, അതുകൊണ്ടുതന്നെ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍
 
  09-05-2022
സെലിബ്രേഷന്‍ 2022യുകെ ' മ്യൂസിക്കല്‍ കോമഡി ഷോ
യുകെ മലയാളികളുടെ അഘോഷവേളകളെ കലാസംഗീത വിരുന്നാക്കി മാറ്റുന്ന 'സെലിബ്രേഷന്‍ 2022യുകെ ' ജൈത്ര യാത്ര തുടരുന്നു.

കലാകാരന്മാര്‍ :

സാംസണ്‍ സില്‍വ : പിന്നണി ഗാനരംഗത്തും, സിനിമ സംഗീത സംവിധാനരംഗത്തും അറിയപ്പെടുന്ന കലാകാരന്‍, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാന്‍ഡിലെ നിറസാന്നിധ്യം, ഒരുപാട് രാജ്യങ്ങളില്‍ ആയിരക്കണക്കിന് പ്രോഗ്രാം ചെയ്ത അനുഗ്രഹീത കലാകാരന്‍.

അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ സീസണ്‍ വണ്‍, സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ, ഫ്‌ലവഴ്‌സ് ടിവി കോമഡി സൂപ്പര്‍ നൈറ്റ്, മഴവില്‍ മനോരമ സിനിമ ചിരിമ, ഫ്‌ലവഴ്‌സ് ടിവി കോമഡി ഉത്സവം, മഴവില്‍ മനോരമ കോമഡി സര്‍ക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്‌സ്, അമൃത ടിവി കോമഡി വണ്‍സ് അപ്പ് ഓണ്‍ ടൈം.

അറാഫെത്ത് കടവില്‍ : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പര്‍ ഗ്രൂപ്പ് വിന്നര്‍,
 
  02-05-2022
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കിക്ക്ഓഫ് ചെയ്തു
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കിയ ഈസ്റ്റര്‍, വിഷു ആഘോഷവും, ഈ വര്‍ഷം ജൂണ്‍ 23,24,25 തിയതികളില്‍ ബെഹറിനില്‍ വച്ചു നടക്കാനിരിക്കുന്ന ഗ്ലോബല്‍ കൗണ്‍ഫെറെന്‍സിന്റെ കിക്ക്ഓഫും. ഏപ്രില്‍ 23ന് വൈകുന്നേരം നാലര മണിക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനും, ജലശേചനമന്ത്രി റോഷി അഗസ്റ്റിനും ചേര്‍ന്ന് നിര്‍വഹിച്ചു. റോജി എം ജോണ്‍ എം എല്‍ എ, ബ്രിട്ടണിലെ ബ്രിസ്റ്റോളിലെ ബ്രാട്‌ലെ സ്റ്റോക്ക് മേയര്‍ ടോം ആദിത്യ തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ പ്രവാസി വ്യവസായികളുള്‍പ്പെടെയുള്ള കലാ സാംസ്‌കാരിക, രാഷ്ട്രീയ നായകരുടെ സാന്നിധ്യത്തില്‍ വൈവിദ്ധ്യമാര്‍ന്ന വിവിധ കലാ പരിപാടികളോടെ നടത്തപ്പെട്ടു.

ശ്രീജ ഷിള്‍ഡ്കാംബിന്റെ പ്രാത്ഥനഗാനത്തോടെ തുടങ്ങിയ യോഗത്തെ വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ്
 
  02-05-2022
പതിനേഴാമത് യുകെ പിറവം പ്രവാസി സംഗമം
പതിനേഴാമത് യുകെ പിറവം പ്രവാസി സംഗമം ഈ മേയ് 1, 2 തിയതികളില്‍ Macdonald Manchester Piccadilly Hotel ല്‍ വച്ച് നടത്തുന്നു. യുകെയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഈ സംഗമത്തിന് ഇതിനോടകം തന്നെ 51 കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒന്ന് കാണുവാനും, അവരോടൊപ്പം രണ്ട് ദിവസം ആടി, പാടി, ആഘോഷിച്ചു മടങ്ങുന്നതിന് ബുക്ക് ചെയ്ത് കഴിഞ്ഞു.


ഇനിയും നിങ്ങള്‍ക്ക് ഈ പരിപാടിയുടെ ഭാഗം ആകാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ ദയവു ചെയ്തു താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം


John Shaju Kudilil -07576 537290

Ben Lalu Alex -07478 221137

Jobin Uthup -07466 234026
 
[36][37][38][39][40]
 
-->




 
Close Window