ആണിനും പെണ്ണിനും ആണിന്റെതും പെണ്ണിന്റെതുമായ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളുടെ കാലമൊക്കെ പോയി...ഇപ്പോള്‍ യൂണിസെക്‌സ് അല്ലെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രശേഖരങ്ങള്‍ ഫാഷന്‍ വിപണിയില്‍ സജീവമാണ്. ആണ്‍കുട്ടികളുടെ ഡെനിമും ടി-ഷര്‍ട്ടും ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ സാധാരണമായതുപോലെ സ്ത്രീകളുടേതെന്നു കരുതുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ആണ്‍കുട്ടികളും പതിവു കാഴ്ചയാണ്. പുതിയ തലമുറ ഇത്തരം കാര്യങ്ങളിലൊക്കെ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. പല പ്രമുഖ ബ്രാന്‍ഡുകളും ഇപ്പോള്‍ യൂണിസെക്‌സ് വസ്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്. നോണ്‍-ബൈനറി, ജെന്‍ഡര്‍ ന്യൂട്രല്‍, ജെന്‍ഡര്‍ ഫ്‌ലൂയിഡ്, അന്‍ഡ്രോജിനസ് തുടങ്ങി ഒട്ടേറെ പേരുകളിലാണ് യൂണിസെക്‌സ് വസ്ത്രങ്ങള്‍ അറിയപ്പെടുന്നത്. ഇന്നും ഇന്നലയും തുടങിയതല്ല ഈ ഫാഷന്‍ ബ്രിട്ടനിലും മറ്റും ആദ്യകാലം മുതലെ പുരുഷന്മാര്‍ സ്‌കെര്‍ട്ട് ധരിച്ചിരുന്നു .പുരുഷന്റെയും സ്ത്രീകളുടെയും സ്‌റ്റൈല്‍ സങ്കല്‍പളെയൊക്കെ മാറ്റിമറിച്ചാണ് യൂണിസെക്‌സ് വസ്ത്രങ്ങള്‍ തരംഗമാകുന്നത്. അധികം വൈകാതെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ വിപണിയൊട്ടാകെ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ഫാഷന്‍ ലോകം.
1. |