Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
പാചകം
  Add your Comment comment
തേങ്ങ അരച്ചു ചേര്‍ത്ത് സ്വാദിഷ്ടമായ ചിക്കന്‍ കറി
Reporter
ചേരുവകള്‍: ചിക്കന്‍ - അരക്കിലോ, മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍, മുളകുപൊടി - മൂന്നു വലിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂണ്‍, പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് - രണ്ട്, പച്ചമുളക് ചെറുതായി അരിഞ്ഞത് - അഞ്ച്, തേങ്ങ - അര മുറി, കറിവേപ്പില - രണ്ടു തണ്ട്

തയാറാക്കുന്ന വിധം: ചിക്കന്‍ ചെറുതായി മുറിച്ച് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടി നന്നായി ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ചു തക്കാളിയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തു മൂപ്പിക്കുക. മൂത്തമണം വരുമ്പോള്‍ തീ കുറച്ച് അടച്ചുവയ്ക്കുക. പതിനഞ്ചു മിനിറ്റു കഴിഞ്ഞാല്‍ മയത്തില്‍ അരച്ച തേങ്ങയും കുറച്ചു വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. കറിവേപ്പില ചേര്‍ത്തു വാങ്ങാം
 
Other News in this category

 
 




 
Close Window