Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
UK Special
  20-03-2026
ലണ്ടന്‍ ഹൈക്കോടതിയില്‍ നീരവ് മോദിയുടെ അപ്പീല്‍ ഹര്‍ജി വാദം പൂര്‍ത്തിയായി

ലണ്ടന്‍: ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ വജ്രവ്യാപാരി നീരവ് മോദി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. 54 കാരനായ നീരവ് മോദി, ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന വാദം ഉന്നയിച്ചു.

ലോര്‍ഡ് ജെറമി സ്റ്റുവര്‍ട്ട് സ്മിത്ത്, ജസ്റ്റിസ് റോബര്‍ട്ട് ജേ എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റി. വിധി എത്രയും വേഗം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് അയച്ചാല്‍ മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വരുമെന്നും, ചോദ്യം

Full Story
  20-03-2026
അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് വിജയകരമായ ചികിത്സ

അങ്കമാലി: യുകെയില്‍ താമസിക്കുന്ന 40കാരനായ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധചികിത്സ പുതുജീവന്‍ നല്‍കി. 'ഡിസെക്ടിങ് അന്യൂറിസം' എന്ന അതിസങ്കീര്‍ണവും അപൂര്‍വവുമായ തലച്ചോറിലെ രക്തക്കുഴല്‍ രോഗാവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഭേദമാക്കിയത്.

തലവേദനയെ തുടര്‍ന്ന് യുകെയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗനിര്‍ണയം സാധ്യമാകാതെ വന്നിരുന്നു. എംആര്‍ഐ, നട്ടെല്ലില്‍നിന്ന് ദ്രാവകം എടുത്തുള്ള പരിശോധന തുടങ്ങി നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടിലെത്തിയ അദ്ദേഹം അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടി.
Full Story

  19-03-2026
യുകെയില്‍ മെനിഞ്ചൈറ്റിസ് വ്യാപനം ആശങ്കയുണര്‍ത്തുന്നു

കൊച്ചി: കെന്റിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയിലും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം ആശങ്കാജനകമായി. കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വളരെ കുറച്ച് പേരുമായാണ് ഇയാള്‍ ബന്ധപ്പെടുന്നതെന്നും, ഇവര്‍ക്ക് മുന്‍കരുതലായി ആന്റിബയോട്ടിക്കുകള്‍ നല്‍കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.

കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രിയിലാണ് പുതിയ കേസുകളുടെ ഉറവിടം. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഇവിടെ എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കെന്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും, ഫേവര്‍ഷാം ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് രോഗബാധയെ തുടര്‍ന്ന്

Full Story
  19-03-2026
യുകെയിലെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു; തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ്

ലണ്ടന്‍: യുകെയിലേക്ക് വിസ നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ ഓണ്‍ലൈനായി മാറ്റാനുള്ള നീക്കം തട്ടിപ്പുകാര്‍ക്കും ക്രിമിനല്‍ സംഘങ്ങള്‍ക്കും വഴിതുറക്കുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നു. ഇംഗ്ലീഷ് പരീക്ഷകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ദാതാക്കള്‍ ഹോം ഓഫീസിന് അയച്ച കത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്.

816 മില്യണ്‍ പൗണ്ടിന്റെ പുതിയ കരാര്‍ പ്രകാരം ഡിസംബറോടെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകും. അപേക്ഷകര്‍ക്ക് തങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പരീക്ഷ നടത്താന്‍ സാധിക്കും. എന്നാല്‍, AI ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായം ഉപയോഗിച്ച് വ്യാജ ഫലങ്ങള്‍ ഉണ്ടാക്കാന്‍

Full Story
  19-03-2026
ലീഡ്‌സില്‍ ഐറിഷ് വനിതയ്ക്ക് നഷ്ടപരിഹാരം

ലീഡ്‌സിലെ ഒരു സിവില്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഐറിഷ് വനിത ബെര്‍ണഡെറ്റ് ഹെയ്‌സിന് 23,000 പൗണ്ട് (ഏകദേശം 24 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ബുക്ക് കീപ്പറായി ജോലി ചെയ്തിരുന്ന 55 കാരിയായ ഹെയ്‌സിനെ തൊഴിലുടമ മിക്ക് അറ്റ്കിന്‍സ് സ്ഥിരമായി 'പൊട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ കണ്ടെത്തി. 2023-2024 കാലയളവില്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ അറ്റ്കിന്‍സ് ഉരുളക്കിഴങ്ങ് എന്ന് വിളിക്കുകയോ അതിന്റെ ഇമോജികള്‍ അയയ്ക്കുകയോ ചെയ്തിരുന്നു.

ആറ് മാസത്തോളം നീണ്ടുനിന്ന ഈ പെരുമാറ്റം 'ആയിരം മുറിവുകളേറ്റതുപോലെ'

Full Story
  19-03-2026
ലെബനനിലെ ജനങ്ങള്‍ക്ക് ബ്രിട്ടന്റെ സഹായഹസ്തം

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ലെബനനിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായവുമായി ബ്രിട്ടന്‍ രംഗത്തെത്തി. ലെബനനിലെ വിവിധ മാനുഷിക സേവന സംഘടനകള്‍ക്കായി അഞ്ച് മില്യണ്‍ പൗണ്ട് (ഏകദേശം 6.6 മില്യണ്‍ യുഎസ് ഡോളര്‍) അനുവദിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കിടയില്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ സംരക്ഷണമാണ് ഈ സഹായത്തിന്റെ ലക്ഷ്യം. നിലവിലെ കണക്കുകള്‍ പ്രകാരം എട്ടു ലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലും തെരുവുകളിലും കഴിയുകയാണ്.

Full Story

  19-03-2026
ഇറാന്‍-ഇസ്രയേല്‍ യുദ്ധം രൂക്ഷം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നയതന്ത്ര നീക്കങ്ങള്‍

ലണ്ടന്‍: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ലോകത്തിന്റെ ഇന്ധന സിരയായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ, ലണ്ടനിലെ പത്താം നമ്പര്‍ ഡൗണിങ് സ്ട്രീറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ നിര്‍ണായക നിലപാടുകള്‍ വ്യക്തമാക്കി.

യുദ്ധത്തിലേക്ക് ബ്രിട്ടന്‍ ചാടില്ലെന്നും, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും സ്റ്റാമര്‍ വ്യക്തമാക്കി. കടലിടുക്ക് തുറക്കാനുള്ള നീക്കങ്ങള്‍

Full Story
  18-03-2026
അസിസ്റ്റഡ് ഡയിങ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ് : ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭൂരിപക്ഷം
'അസിസ്റ്റഡ് ഡൈയിംഗ് ഫോര്‍ ടെര്‍മിനലി ഇല്‍ അഡള്‍ട്ട്സ് (സ്‌കോട്ട്ലാന്‍ഡ്) ബില്‍ 57 ന് എതിരെ 69 വോട്ടുകള്‍ക്ക് സ്‌കോട്ടിഷ് പാര്‍ലമെന്റ് തള്ളി. ദയാവധം നിയമവിധേയമാക്കുന്ന ബില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പരാജയപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച പല ദിവസങ്ങളിലും പാതിരാത്രി വരെ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാര്‍ലമെന്റ് തള്ളിയത്. ബില്ലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട 175 ഭേദഗതികള്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍, ഏറെ വികാരഭരിതമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ എം പിമാര്‍ ബില്‍ നിരാകരിക്കുകയായിരുന്നു. ഈ ബില്‍ ഒരുപക്ഷെ നിസഹായര്‍ക്കും,. വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും എതിരെ പ്രയോഗിച്ചേക്കാം എന്ന ആശങ്കയാണ് ബില്ലിനെ എതിര്‍ത്തവര്‍ പ്രധാനമായും എടുത്തു കാണിച്ചത്. ലിയാം
Full Story
[104][105][106][107][108]
 
-->




 
Close Window