Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു; തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ്
reporter

ലണ്ടന്‍: യുകെയിലേക്ക് വിസ നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ ഓണ്‍ലൈനായി മാറ്റാനുള്ള നീക്കം തട്ടിപ്പുകാര്‍ക്കും ക്രിമിനല്‍ സംഘങ്ങള്‍ക്കും വഴിതുറക്കുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നു. ഇംഗ്ലീഷ് പരീക്ഷകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ദാതാക്കള്‍ ഹോം ഓഫീസിന് അയച്ച കത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്.

816 മില്യണ്‍ പൗണ്ടിന്റെ പുതിയ കരാര്‍ പ്രകാരം ഡിസംബറോടെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകും. അപേക്ഷകര്‍ക്ക് തങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പരീക്ഷ നടത്താന്‍ സാധിക്കും. എന്നാല്‍, AI ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായം ഉപയോഗിച്ച് വ്യാജ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ അതിര്‍ത്തി സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്‍സോര്‍ഷ്യം ചൂണ്ടിക്കാട്ടി.

നിലവില്‍, കുടിയേറ്റക്കാര്‍ ലോകമെമ്പാടുമുള്ള 1,300-ലധികം ടെസ്റ്റ് സെന്ററുകളില്‍ പരീക്ഷയെഴുതി ഇംഗ്ലീഷ് സംസാരശേഷി തെളിയിക്കേണ്ടതാണ്. കഴിഞ്ഞ നവംബറില്‍ ഹോം ഓഫീസ് 2026 ഡിസംബര്‍ മുതല്‍ അഞ്ച് വര്‍ഷത്തേക്ക് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ ആരംഭിച്ചിരുന്നു.

ജനുവരി മുതല്‍ പരീക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കി. സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്കും മറ്റ് വിഭാഗങ്ങള്‍ക്കും അപേക്ഷിക്കുന്നവര്‍ക്ക് എ-ലെവല്‍ ഇംഗ്ലീഷിന് തുല്യമായ കഴിവ് തെളിയിക്കണമെന്ന വ്യവസ്ഥയും നടപ്പിലാക്കി.

നിലവിലുള്ള പരീക്ഷകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) കണ്‍സോര്‍ഷ്യമാണ് മേല്‍നോട്ടം വഹിക്കുന്നത്. ബ്രിട്ടീഷ് കൗണ്‍സില്‍, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് ആന്‍ഡ് അസസ്‌മെന്റ്‌സ്, ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐഡിപി എന്നിവയാണ് ഇതില്‍ പങ്കാളികള്‍

 
Other News in this category

 
 




 
Close Window